ഇന്ത്യന്‍ മുസ്‌ലിംകളുടെ അവസ്ഥയില്‍ ആശങ്കയുണ്ടെന്നു യുഎസ് സ്പീക്കര്‍

Update: 2019-07-13 09:20 GMT

വാഷിങ്ടണ്‍: ഇന്ത്യയില്‍ മുസ്‌ലിംകളോടുള്ള ഇടപെടലില്‍ യുഎസ് കോണ്‍ഗ്രസിന് ആശങ്കയുണ്ടെന്നു യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി. ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കു നേരെ പശുവിന്റെ പേരിലും ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ടും മറ്റും നിരന്തരം നടന്നു കൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് നാന്‍സി പെലോസിയുടെ പ്രസ്താവന.

2016ലെ യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തിലേക്കു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാഗതം ചെയ്തതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. എന്നാല്‍ ഇന്ത്യയിടെ മുസ്‌ലികളുടെ അവസ്ഥയില്‍ അന്നും ഇന്നും തങ്ങള്‍ക്കു ആശങ്കയുണ്ട്- നാന്‍സി പെലോസി പറഞ്ഞു.

ഇന്ത്യ-യുഎസ് ബന്ധത്തെ കുറിച്ചു യുഎസ്‌ഐഎസ്പിഎഫ് (യുഎസ് ഇന്ത്യന്‍ സ്ട്രാറ്റെജിക് പാര്‍ട്ണര്‍ഷിപ് ഫോറം) അധ്യക്ഷന്‍ ജോണ്‍ ചേംബേഴ്‌സുമായുള്ള കൂടിക്കാഴ്ചക്കിടെ സംസാരിക്കുകയായിരുന്നു അവര്‍.

അതേസമയം മോദിയുടെ പ്രസംഗിക്കാനുള്ള കഴിവിനെ പെലോസി പ്രശംസിച്ചു. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയ്‌ക്കൊപ്പം ഇന്ത്യ സന്ദര്‍ശിച്ച സമയത്ത് മോദിയുടെ പ്രസംഗം കേട്ടിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പ്രസംഗങ്ങളില്‍ ഒന്നായിരുന്നു അത്- അവര്‍ പറഞ്ഞു. 

Tags:    

Similar News