ശബരിമലയിലെ യുവതി പ്രവേശനത്തെ അനുകൂലിച്ച് ഐക്യരാഷ്ട്രസഭ

സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് മനുഷ്യാവകാശലംഘനമാണെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ ഔദ്യോഗിക വക്താവ് ഫര്‍ഹാന്‍ ഹഖ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Update: 2019-01-05 13:30 GMT

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രിംകോടതി വിധിയെ അനുകൂലിച്ച് ഐക്യരാഷ്ട്ര സഭ. വിധിയെ എല്ലാവരും ബഹുമാനിക്കണമെന്നും സുപ്രിംകോടതിയില്‍ നിന്നു അനുകൂല വിധി വന്ന സാഹചര്യത്തിലും സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് മനുഷ്യാവകാശലംഘനമാണെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ ഔദ്യോഗിക വക്താവ് ഫര്‍ഹാന്‍ ഹഖ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സുപ്രിംകോടതി അഭിപ്രായം പറഞ്ഞതിനാല്‍ വിഷയം ഇന്ത്യയിലെ നിയമ നിര്‍മാണ വിദഗ്ദരുടെ കൈകളില്‍ വിട്ടുകൊടുത്തിരിക്കുകയാണ്. തീര്‍ച്ചയായും എല്ലാവരും നിയമത്തെ ബഹുമാനിക്കണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. മാത്രമല്ല അവകാശങ്ങളെക്കുറിച്ചും തുല്യാവകാശങ്ങളെക്കുറിച്ചും യുഎന്നിനുള്ള അടിസ്ഥാനപരമായ നിലപാടിനെക്കുറിച്ച് എല്ലാവരും ബോധവാന്മാരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ വിധി എല്ലാ മതക്കാര്‍ക്കും ബാധകമാണ്. എങ്ങനെ നടപ്പില്‍ വരുത്തുമെന്നതാണ് ചോദ്യം. ഇക്കാര്യത്തില്‍ കോടതി നിലപാടിനെയും നിയമത്തെയും ബഹുമാനിക്കാന്‍ ഞങ്ങള്‍ എല്ലാവരോടും ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News