യുഎസ്-ഇസ്രായേല്‍ യുദ്ധത്തിനുശേഷം ഇറാനില്‍ നിന്നുള്ള ഒരാള്‍ നേതൃത്വം നല്‍കുന്നതാണ് നല്ലതെന്ന് ട്രംപ്

Update: 2026-03-03 17:53 GMT

വാഷിങ്ടണ്‍: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധം അവസാനിച്ചുകഴിഞ്ഞാല്‍, പരേതനായ ഷായുടെ മകന്‍ റെസ പഹ്ലവിയെക്കാള്‍ ഇറാനുള്ളില്‍ തന്നെയുള്ള ഒരാള്‍ രാജ്യത്തെ നയിക്കുന്നതാണ് നല്ലതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 'അദ്ദേഹം (പഹ്ലവി) വളരെ നല്ല വ്യക്തിയാണെന്ന് തോന്നുന്നു. പക്ഷേ, എനിക്ക് തോന്നുന്നത് ഉള്ളില്‍ നിന്നുള്ള ഒരാള്‍ ചുമതലയേല്‍ക്കുന്നത് നല്ലതായിരിക്കുമെന്നാണ്' വൈറ്റ് ഹൗസില്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സുമായി കൂടിക്കാഴ്ച നടത്തിയ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Tags: