ഹൂസ്റ്റണില്‍ കൊടുങ്കാറ്റ്, അടിയന്തരാവസ്ഥ; മോദിയുടെ പരിപാടിക്ക് ഭീഷണി

Update: 2019-09-20 13:47 GMT

ഹൂസ്റ്റണ്‍: ഞായറാഴ്ച 'ഹൗഡി മോദി' പരിപാടി നടക്കാനിരിക്കെ അമേരിക്കയിലെ ഹൂസ്റ്റണില്‍ കൊടുങ്കാറ്റ്. ഇമെല്‍ഡ കൊടുങ്കാറ്റിനെ തുടര്‍ന്ന് ടെക്‌സസ് ഗവര്‍ണര്‍ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മേഖലയില്‍ അപകടകരമായ അവസ്ഥയാണെന്നാണു റിപോര്‍ട്ട്. എന്നാല്‍, 'ഹൗഡി മോദി' പരിപാടിക്കു തടസ്സമുണ്ടാവില്ലെന്നാണു പ്രതീക്ഷയെന്നു സംഘാടകര്‍ അറിയിച്ചു. കനത്ത മഴയും കാറ്റും വെള്ളപ്പൊക്കവും കാരണം രണ്ടു മരണം നടന്നിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ടെക്‌സസ് പ്രദേശത്തെ 13 കൗണ്ടികളിലാണ് ഗവര്‍ണര്‍ ഗ്രെയിഗ് അബോട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന 'ഹൗഡി മോദി' പരിപാടി എന്‍ആര്‍ജി സ്‌റ്റേഡിയത്തിലാണ് അരങ്ങേറുക. 1500 ലധികം വോളന്റിയര്‍മാരാണുള്ളത്. അര ലക്ഷത്തിലേറെ ഇന്ത്യന്‍-അമേരിക്കക്കാര്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ വാദം. ഏഴു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി പധാനമന്ത്രി നരേന്ദ്രമോദി ഇന്നു രാത്രിയാണ് യാത്ര തിരിക്കുക. 24ന് ട്രംപും മോദിയും കൂടിക്കാഴ്ച നടത്തും.



Tags:    

Similar News