ബെത്‌ലഹേമിന് സമീപം ഫലസ്തീന്‍ വനിതയെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നു

നാല്‍പതോളം വയസ്സ് പ്രായമുള്ള ആറ് കുട്ടികളുടെ മാതാവും വിധവയുമായ ഗദാ ഇബ്രാഹിം സബാതിയന്‍ ആണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സി വഫ റിപ്പോര്‍ട്ട് ചെയ്തു. വെടിയേറ്റ് രക്തംവാര്‍ന്നാണ് മരണം സംഭവിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.

Update: 2022-04-10 14:44 GMT

വെസ്റ്റ്ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്ക് നഗരമായ ബെത്‌ലഹേമിന് സമീപം ഫലസ്തീന്‍ വനിതയെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊലപ്പെടുത്തിയതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാല്‍പതോളം വയസ്സ് പ്രായമുള്ള ആറ് കുട്ടികളുടെ മാതാവും വിധവയുമായ ഗദാ ഇബ്രാഹിം സബാതിയന്‍ ആണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സി വഫ റിപ്പോര്‍ട്ട് ചെയ്തു. വെടിയേറ്റ് രക്തംവാര്‍ന്നാണ് മരണം സംഭവിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.

തെക്കന്‍ പട്ടണമായ ഹുസനു സമീപം സംശയാസ്പദമായ ഒരാള്‍ അടുത്തെത്തിയപ്പോള്‍ സൈന്യം

ആകാശത്തേക്ക് മുന്നറിയിപ്പ് വെടിയുതിര്‍ക്കുകയും തുടര്‍ന്ന് 'സംശയിക്കുന്നയാളുടെ മുട്ടിന് താഴെ വെടിയുതിര്‍ക്കുകയുമായിരുന്നു'വെന്ന് ഇസ്രായേലി സൈന്യം അവകാശപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളില്‍ ജെനിന്‍ അഭയാര്‍ഥി ക്യാംപില്‍ ഇസ്രായേല്‍ സൈന്യം ആക്രമണം അഴിച്ചുവിടുകയും ഫലസ്തീന്‍ യുവാവിനെ വെടിവച്ച് കൊല്ലുകയും സ്ത്രീ ഉള്‍പ്പെടെ ഡസന്‍ കണക്കിന് പേര്‍ക്ക് വെടിവയ്പില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Tags:    

Similar News