വെസ്റ്റ്ബാങ്കില്‍ ഫലസ്തീന്‍ ബാലനെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നു

പട്ടണത്തില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ റെയ്ഡിനെതിരായ പ്രതിഷേധത്തിനിടെ ഇസ്രായേല്‍ അധിനിവേശ സേന നടത്തിയ വെടിവയ്പില്‍ ഷെഹാദയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു

Update: 2022-02-23 14:05 GMT

വെസ്റ്റ്ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്ക് നഗരമായ ബെത്‌ലഹേമിന് സമീപമുള്ള അല്‍ഖാദര്‍ പട്ടണത്തില്‍ ഇസ്രായേല്‍ അധിനിവേശ സേന ഇന്നലെ 14കാരനായ ഫലസ്തീന്‍ ബാലനെ വെടിവച്ച് കൊന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മുഹമ്മദ് ഷെഹാദ എന്ന ബാലനാണ് കൊല്ലപ്പെട്ടത്. പട്ടണത്തില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ റെയ്ഡിനെതിരായ പ്രതിഷേധത്തിനിടെ ഇസ്രായേല്‍ അധിനിവേശ സേന നടത്തിയ വെടിവയ്പില്‍ ഷെഹാദയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സമാധാനപരമായി പ്രതിഷേധിച്ച ഫലസ്തീനികള്‍ക്കെതിരേ അധിനിവേശ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.

സയണിസ്റ്റ് സൈന്യം ആംബുലന്‍സുകളെ ഈ മേഖലയിലേക്ക് കടത്തിവിടാത്തതിനെതുടര്‍ന്ന് ചോരവാര്‍ന്നാണ് ഷെഹാദ മരണത്തിന് കീഴടങ്ങിയത്.

ഷെഹാദ നിലത്തുവീണുകിടക്കുന്നതും ഇസ്രായേല്‍ സൈനികര്‍ അവനു ചുറ്റും നിലയുറപ്പിച്ചതും കാണിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Tags:    

Similar News