ഹൈദരാബാദ് സ്വദേശി ലണ്ടനില്‍ കുത്തേറ്റു മരിച്ചു
ടെസ്കോ മാര്‍ക്കറ്റിലെ മാളിലാണ് മുഹമ്മദ് നദീമുദ്ദീന്‍ എന്ന യുവാവ് കുത്തേറ്റു മരിച്ചത്
ലണ്ടന്‍: ഹൈദരാബാദ് സ്വദേശി ലണ്ടനില്‍ കുത്തേറ്റു മരിച്ചു. ടെസ്കോ മാര്‍ക്കറ്റിലെ മാളിലാണ് മുഹമ്മദ് നദീമുദ്ദീന്‍ എന്ന യുവാവ് കുത്തേറ്റു മരിച്ചത്. ജോലി കഴിഞ്ഞിട്ടും നദീമുദ്ദീന്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് പാര്‍ക്കിങ് ഏരിയയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. തുടര്‍ന്ന് പോലിസിനെ വിവരമറിയിച്ചു. 2012ലാണ് നദീമുദ്ദീന്‍ ലണ്ടനിലെത്തിയത്. തുടര്‍ന്ന് സൂപര്‍മാര്‍ക്കറ്റില്‍ ജോലിക്കു കയറി. മരണവിവരമറിഞ്ഞ് ബന്ധുക്കള്‍ ലണ്ടനിലേക്കു പോവാന്‍ ഒരുങ്ങുകയാണ്. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെയും തെലങ്കാന സര്‍ക്കാറിന്റെയും സഹായം തേടിയിട്ടുണ്ട്.