വീഡിയോ വിചാരണ ഏര്‍പ്പെടുത്തി ദുബയ് പോലിസ്

നിയമ നടപടികള്‍ വേഗത്തിലാക്കാന്‍ വേണ്ടിയാണ് തടവുകാരെ വീഡിയോ കോണ്‍ഫറന്‍സ് വഴി വിചാരണ ചെയ്യുന്ന സംവിധാനം നടപ്പാക്കുന്നതെന്ന് ദുബയ് പോലിസിന്റെ കുറ്റാന്വേഷണ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ജമാല്‍ സാലിം ജല്ലാഫ് വ്യക്തമാക്കി.

Update: 2019-01-28 09:28 GMT

ദുബയ്: തടവുകാരെ വിചാരണ ചെയ്യുന്നതിന് വീഡിയോ സംവിധാനം ഏര്‍പ്പെടുത്തി ദുബയ് പോലിസ്. നിയമ നടപടികള്‍ വേഗത്തിലാക്കാന്‍ വേണ്ടിയാണ് തടവുകാരെ വീഡിയോ കോണ്‍ഫറന്‍സ് വഴി വിചാരണ ചെയ്യുന്ന സംവിധാനം നടപ്പാക്കുന്നതെന്ന് ദുബയ് പോലിസിന്റെ കുറ്റാന്വേഷണ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ജമാല്‍ സാലിം ജല്ലാഫ് വ്യക്തമാക്കി. നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ ദുബയ് പോലിസ് ഏറെ മുമ്പിലാണ്. വിചാരണക്കു വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഏര്‍പാടാക്കുന്നതു മൂലം കോടതി നടപടികള്‍ വളരെയധികം ലഘൂകരിക്കാനാവും. കേസ് ഫയലുകളും വഹിച്ച് പോവുന്ന നടപടി ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും ജമാല്‍ സാലിം ജല്ലാഫ് വ്യക്തമാക്കി.

Tags:    

Similar News