കൊവിഡ് 19: തെറ്റായ വിവരം പ്രചരിപ്പിച്ച സ്വദേശി പിടിയില്‍

ഒരു വിദേശി പൗരന്‍ ഹൈപര്‍ മാര്‍ക്കറ്റ് ട്രോളിയില്‍ തുപ്പി മലിനമാക്കിയെന്ന് വിശദീകരിച്ച് തെറ്റായി വീഡിയോ ക്ലിപ്പ് പ്രചരിപ്പിക്കുകയായിരുന്നു.

Update: 2020-03-27 19:11 GMT

ദമ്മാം: കൊവിഡ്- 19 ബാധയുമായി ബന്ധപ്പെട്ട് തെറ്റായ വിവരം പ്രചരിപ്പിച്ച സ്വദേശിയെ പിടികൂടി. ഖസമീലാണ് സംഭവം. ഒരു വിദേശി പൗരന്‍ ഹൈപര്‍ മാര്‍ക്കറ്റ് ട്രോളിയില്‍ തുപ്പി മലിനമാക്കിയെന്ന് വിശദീകരിച്ച് തെറ്റായി വീഡിയോ ക്ലിപ്പ് പ്രചരിപ്പിക്കുകയായിരുന്നു. സ്വദേശി പൗരനെ പിടികൂടിയതായി അല്‍ഖസിം പോലിസ് വക്താവ് ബദ്ര്‍ അല്‍സുഹൈബാനി വ്യക്തമാക്കി. 

Tags:    

Similar News