ചിറ്റഗോംഗിലെ ചേരിയില്‍ വന്‍ അഗ്നിബാധ; ഒമ്പത് മരണം, 200 കുടിലുകള്‍ കത്തിനശിച്ചു

അമ്പതോളം പേര്‍ക്ക് പൊള്ളലേറ്റതായി പോലിസും അഗ്്‌നിരക്ഷാ സേനയും അറിയിച്ചു. ചേരിയിലെ 200 ഓളം കുടിലുകള്‍ കത്തിയമര്‍ന്നതായാണ് റിപോര്‍ട്ട്. മരണപ്പെട്ടവരില്‍ ഒരു കുടുംബത്തിലെ നാല് അംഗങ്ങളും ഉള്‍പ്പെടുന്നു. ഹസീന (35), ആയിഷ (37), സൊഹാഗി (19), റഹീമ (60), റഹീമയുടെ മക്കളായ ബാബു (8), നസ്്മ (16), നാര്‍ഗിസ് (18) എന്നിവരാണ് മരണപ്പെട്ടവരില്‍ തിരിച്ചറിഞ്ഞവര്‍.

Update: 2019-02-17 14:44 GMT

ചിറ്റഗോംഗ്: ബംഗ്ലാദേശിലെ തീരദേശ നഗരമായ ചിറ്റഗോംഗയിലെ ചേരിയിലുണ്ടായ തീപ്പിടിത്തത്തില്‍ ഒമ്പതുപേര്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് പൊള്ളലേറ്റതായി പോലിസും അഗ്്‌നിരക്ഷാ സേനയും അറിയിച്ചു. ചേരിയിലെ 200 ഓളം കുടിലുകള്‍ കത്തിയമര്‍ന്നതായാണ് റിപോര്‍ട്ട്. മരണപ്പെട്ടവരില്‍ ഒരു കുടുംബത്തിലെ നാല് അംഗങ്ങളും ഉള്‍പ്പെടുന്നു. ഹസീന (35), ആയിഷ (37), സൊഹാഗി (19), റഹീമ (60), റഹീമയുടെ മക്കളായ ബാബു (8), നസ്്മ (16), നാര്‍ഗിസ് (18) എന്നിവരാണ് മരണപ്പെട്ടവരില്‍ തിരിച്ചറിഞ്ഞവര്‍.

ഞായറാഴ്ച പുലര്‍ച്ചെ 3.30ന് ഭീരാ മാര്‍ക്കറ്റിലാണ് തീപ്പിടിത്തമുണ്ടായത്. പിന്നീട് സമീപസ്ഥലങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. തീപ്പിടിത്തമുണ്ടായത്് കുടിലിലുള്ളവര്‍ ഉറങ്ങിക്കിടക്കുന്ന സമയത്തായത് ദുരന്തത്തിന്റെ തീവ്രത വര്‍ധിക്കാനിടയായി. നാല് ഫയര്‍ സ്റ്റേഷനില്‍നിന്നുള്ള 11 വാഹനങ്ങള്‍ ഒരേസമയം നടത്തിയ കഠിനപരിശ്രമത്തിലൂടെയാണ് അഞ്ചുമണിക്കൂര്‍ സമയമെടുത്ത്് തീയണക്കാന്‍ സാധിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘച്ചെ ചുമതലപ്പെടുത്തിയതായി ചിറ്റാഗോംഗ് ജില്ലാ ഭരണകൂടം അറിയിച്ചു.

Tags:    

Similar News