സ്‌കൂളില്‍ വെടിവയ്പ്പ്: ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടു, ഏഴു വിദ്യാര്‍ഥിക്ക് പരിക്കേറ്റു
സ്‌കൂളിലെ രണ്ട് കൗമാരക്കാരായ വിദ്യാര്‍ഥികളാണ് വെടിവയ്പ്പ് നടത്തിയത്.
ലോസ് ആഞ്ചലസ്: അമേരിക്കന്‍ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടു. ഏഴു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സ്‌കൂളിലെ രണ്ട് കൗമാരക്കാരായ വിദ്യാര്‍ഥികളാണ് വെടിവയ്പ്പ് നടത്തിയത്. ഇവരെ പോലിസ് കസ്റ്റഡിയിലെടുത്തു.
തോക്കുമായെത്തിയ വിദ്യാര്‍ഥികള്‍ രണ്ടു ക്ലാസുകളില്‍ കയറി വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പരിക്കേറ്റവരില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. അധ്യാപകര്‍ക്കോ സ്‌കൂളിലെ മറ്റ് ജീവനക്കാര്‍ക്കോ വെടിവയ്പ്പില്‍ പരിക്കേറ്റിട്ടില്ല.