ബലൂചിസ്താനില്‍ ഖനിത്തൊഴിലാളികളെ തട്ടിക്കൊണ്ടു പോയി വെടിവെച്ചു കൊന്നു

ആറ് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അഞ്ചുപേരെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണപ്പെട്ടു. മറ്റ് നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Update: 2021-01-03 17:17 GMT

ലാഹോർ: പാക്‌സ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ 11 ഖനിത്തൊഴിലാളികളെ തട്ടിക്കൊണ്ടു പോയി വെടിവെച്ചു കൊന്നു. ജോലിക്കായി പോവുന്നതിനിടെ വഴിയില്‍ വെച്ച് അജ്ഞാതരായ സംഘം ഇവരെ തട്ടിക്കൊണ്ടുപോവുകയും അടുത്തുള്ള മലമുകളില്‍ വെച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

ആറ് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അഞ്ചുപേരെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണപ്പെട്ടു. മറ്റ് നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ അപലപിച്ചു കൊണ്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ രംഗത്തെത്തിയിട്ടുണ്ട്. ഭീരുത്വപരവും ക്രൂരവുമായ ഭീകരാക്രമണമാണിതെന്ന് ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു. ആക്രമികള്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നാണ് ബലൂചിസ്താന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രി ജാം കമാല്‍ ഖാന്‍ പ്രതികരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. 

Similar News