തീ നാളങ്ങള്‍ സര്‍വതും ചാരമാക്കിയ ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപ് ചിത്രങ്ങളിലൂടെ

ബംഗ്ലാദേശിലെ വിശാലമായ റോഹിന്‍ഗ്യന്‍ അഭയാര്‍ഥിക്യാംപുകളില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ ഏഴു പേര്‍ കൊല്ലപ്പെടുകയും 50,000 പേര്‍ ഭവനരഹിതരാവുകയും ചെയ്‌തെന്ന് ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും പറഞ്ഞു.

Update: 2021-03-23 17:13 GMT
ധക്ക: ബംഗ്ലാദേശിലെ വിശാലമായ റോഹിന്‍ഗ്യന്‍ അഭയാര്‍ഥിക്യാംപുകളില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ ഏഴു പേര്‍ കൊല്ലപ്പെടുകയും 50,000 പേര്‍ ഭവനരഹിതരാവുകയും ചെയ്‌തെന്ന് ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും പറഞ്ഞു.മ്യാന്‍മാര്‍ സൈന്യത്തിന്റെ കൊടിയ പീഡനങ്ങളില്‍നിന്നു രക്ഷ തേടി പലായനം ചെയ്ത മുസ്‌ലിം ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട 10 ലക്ഷത്തോളം റോഹിന്‍ഗ്യകളാണ് തെക്കുകിഴക്കന്‍ കോക്‌സ് ബസാര്‍ ജില്ലയിലെ ഇടുങ്ങിയതും ദുര്‍ബലവുമായ ക്യാംപുകളില്‍ കഴിയുന്നത്.

നാല് ദിവസത്തിനുള്ളില്‍ ക്യാംപുകളില്‍ എത്തുന്ന മൂന്നാമത്തെ തീപിടുത്തമാണിത്.8,000 ഏക്കര്‍ (3,237 ഹെക്ടര്‍) സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന 34 ക്യാമ്പുകളിലൊന്നില്‍ തിങ്കളാഴ്ചയാണ് ഏറ്റവും പുതിയ തീപിടുത്തമുണ്ടായത്.

മുളയും മറ്റു സാമഗ്രികളും കൊണ്ട് നിര്‍മ്മിച്ച ആയിരക്കണക്കിന് ഷെല്‍ട്ടറുകള്‍ തീയില്‍ ചാരമായി മാറിയതിനാല്‍ കുറഞ്ഞത് 50,000 പേര്‍ ഭവനരഹിതരായി.


ബംഗ്ലാദേശ് നടുങ്ങിയ തീപിടിത്തം ചിത്രങ്ങളിലൂടെ

സൈന്യത്തിന്റെ വംശഹത്യാ അതിക്രമങ്ങളെതുടര്‍ന്ന് മ്യാന്‍മറില്‍നിന്ന് പലായനം ചെയ്ത റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ തമ്പടിച്ച കോക്‌സ് ബസാറിലെ ബാലുഖാലി അഭയാര്‍ത്ഥി ക്യാംപിലുണ്ടായ അഗ്നിബാധ

ബാലുഖാലിയിലെ റോഹിംഗ്യന്‍ അഭയാര്‍ഥിക്യാമ്പില്‍ ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് പുക ഉയരുന്നു. തീ നൂറുകണക്കിന് ഷെല്‍ട്ടറുകള്‍ നശിപ്പിക്കുകയും ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കുകയും ചെയ്തു

അവശേഷിച്ച സാധന സാമഗ്രികളുമായി അഗ്നിബാധയില്‍നിന്നു രക്ഷപ്പെട്ട റോഹിന്‍ഗ്യന്‍ വയോധികന്‍

അഗ്നിബാധയെതുടര്‍ന്ന് ആകാശംമുട്ടെ കറുത്ത പുക ഉയര്‍ന്നപ്പോള്‍

ക്യാംപിന് തീപിടിച്ചതോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടി രക്ഷപ്പെടുന്നവര്‍


അഗ്നി സര്‍വ്വതും നക്കിത്തുടച്ച അഭയാര്‍ഥി ക്യാംപ്‌

കത്തിയമര്‍ന്ന തങ്ങളുടെ കുടിലുകളില്‍ വിലപ്പെട്ട വസ്തുക്കള്‍ക്കായി തിരച്ചില്‍ നടത്തുന്നവര്‍

അഗ്നിശമന സേനാ ഉദ്യോഗസ്ഥരെത്തി തീ അണയ്ക്കുന്നു


Tags:    

Similar News