അധ്യാപകര്‍ കൈകോര്‍ത്തു; ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത പന്ത്രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യമായി

Update: 2021-06-14 14:52 GMT

മാള: അധ്യാപകര്‍ കൈകോര്‍ത്തതോടെ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത പന്ത്രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യമായി.

മേലഡൂര്‍ ഗവ. സമിതി ഹയര്‍ സെക്കന്ററി വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കാന്‍ യു പി, ഹൈസ്‌ക്കൂള്‍ അധ്യാപകര്‍ ചേര്‍ന്ന് 12 സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കിയത്.

ക്ലാസ്സുകള്‍ ആരംഭിച്ചിട്ടും വിദ്യാര്‍ത്ഥികള്‍ കൃത്യമായി ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ എത്തിച്ചേരാതിരുന്നതിന്റെ അന്വേഷണത്തിലാണ് ഈ വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ഇല്ലെന്ന് മനസ്സിലായത്. തുടര്‍ന്നാണ് അധ്യാപകര്‍ ഫോണ്‍ വാങ്ങി നല്‍കിയത്. സ്മാര്‍ട്ട് ഫോണിന്റെ വിതരണോദ്ഘാടനം അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ടി കെ സതീശന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പ്രധാന അധ്യാപിക ജാസ്മി, പി ടി എ പ്രസിഡന്റ് ഡിങ്കന്‍, എംപിടിഎ പ്രസിഡന്റ് ബിന്ദു, അധ്യാപക പ്രതിനിധി എം എ സുബ്രമണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Similar News