സ്ത്രീകളുടെ ചാരിത്ര്യത്തിന് വില കല്‍പിക്കാന്‍ സിപിഎം തയ്യാറാകണമെന്ന് വിമന്‍ ഇന്ത്യാ മുവ്‌മെന്റ്

ചെര്‍പ്പുളശ്ശേരിയിലെ സിപിഎം ഓഫിസില്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ യുവതിയെ പീഡിപ്പിച്ചൂവെന്ന വാര്‍ത്ത ഞെട്ടലുളവാക്കുന്നതാണ്. ഭരിക്കുന്ന പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നിരന്തരം പുറത്തുവരുന്ന പീഡന വാര്‍ത്തകള്‍ കേരളത്തിലെ സ്ത്രീ സമൂഹത്തിന് ആശങ്ക സൃഷ്ടിക്കുന്നു.സ്ത്രീ സുരക്ഷയുടെ പേരുപറഞ്ഞ് അധികാരത്തിലെത്തിയവര്‍തന്നെ വേട്ടക്കാരുടെ റോളിലെത്തുന്നത് അത്യന്തം അപകടകരമാണ്.

Update: 2019-03-21 13:25 GMT

കൊച്ചി: സ്ത്രീകളുടെ ചാരിത്ര്യത്തിന് വിലകല്‍പ്പിക്കാന്‍ സിപിഎം സിപിഎം തയ്യാറാകണമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മേരി എബ്രഹാം വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.ചെര്‍പ്പുളശ്ശേരിയിലെ സിപിഎം ഓഫിസില്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ യുവതിയെ പീഡിപ്പിച്ചൂവെന്ന വാര്‍ത്ത ഞെട്ടലുളവാക്കുന്നതാണ്. ഭരിക്കുന്ന പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നിരന്തരം പുറത്തുവരുന്ന പീഡന വാര്‍ത്തകള്‍ കേരളത്തിലെ സ്ത്രീ സമൂഹത്തിന് ആശങ്ക സൃഷ്ടിക്കുന്നു. സ്ത്രീ സുരക്ഷയുടെ പേരുപറഞ്ഞ് അധികാരത്തിലെത്തിയവര്‍തന്നെ വേട്ടക്കാരുടെ റോളിലെത്തുന്നത് അത്യന്തം അപകടകരമാണ്. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഭഗത്തു നിന്ന് മുമ്പും സമാന സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ നടപടിയെടുക്കാതെ സംരക്ഷിച്ചതാണ് പാര്‍ട്ടി ഓഫിസുകള്‍ പീഡന കേന്ദ്രങ്ങളാവാന്‍ കാരണം. പാര്‍ട്ടി അന്വേഷണത്തിന്റെ പേര് പറഞ്ഞ് ഇരക്ക് നീതി നല്‍കുന്നതിന് പകരം വേട്ട കാരനെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെ സ്ഥിരം നിലപാടില്‍ നിന്നുമുള്ള മാറ്റമാണ് കേരളത്തിലെ സ്ത്രീ സമൂഹം പ്രതീക്ഷിക്കുന്നതെന്നും മേരി എബ്രഹാം പറഞ്ഞു.


Tags: