വിവാഹങ്ങള്‍ സ്ത്രീധന രഹിതമാക്കണം; പഞ്ചായത്തുകള്‍ക്ക് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് നിവേദനം സമര്‍പ്പിച്ചു

നാട്ടില്‍ അനുനിമിഷവും സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും സ്ത്രീ തന്നെ ധനം എന്നു പറയുമ്പോഴും അതിന്റെ പേരില്‍ പീഡനങ്ങളും വിവാഹമോചനകളും ഒടുവില്‍ ആത്മഹത്യകളിലും എത്തിച്ചേരുന്നുവെന്നും നിവേദനത്തില്‍ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ചൂണ്ടിക്കാട്ടുന്നു

Update: 2021-09-02 09:49 GMT

കൊച്ചി: 'സ്ത്രീ സുരക്ഷ പ്രഖ്യാപനങ്ങളില്‍ ഒതുക്കുന്ന ഭരണകൂടം'എന്ന തലക്കെട്ടില്‍ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ആഗസ്ത് 05 മുതല്‍ സെപ്തംബര്‍ 05 വരെ നടത്തുന്ന പ്രതിഷേധ കാംപയിന്റെ ഭാഗമായി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പഞ്ചായത്തുകള്‍ക്ക് നിവേദനം സമര്‍പ്പിച്ചു. നാട്ടില്‍ അനുനിമിഷവും സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും സ്ത്രീ തന്നെ ധനം എന്നു പറയുമ്പോഴും അതിന്റെ പേരില്‍ പീഡനങ്ങളും വിവാഹമോചനകളും ഒടുവില്‍ ആത്മഹത്യകളിലും എത്തിച്ചേരുന്നുവെന്നും നിവേദനത്തില്‍ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ചൂണ്ടിക്കാട്ടുന്നു.

ഗാര്‍ഹികപീഡനത്തിലും നമ്മുടെ നാട് എത്രത്തോളം മുന്നിലാണെന്ന് വര്‍ത്തമാന കാല സംഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. അതിനാല്‍ എല്ലാ പഞ്ചായത്തുകളും സ്ത്രീധനരഹിതവും പീഡനമുക്തവും ആക്കി മാറ്റുന്നതിനുള്ള നിയമ നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.

കുന്നത്തുനാട് മണ്ഡലത്തിലെ കുന്നത്തുനാട് പഞ്ചായത്തില്‍ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മണ്ഡലം പ്രസിഡന്റ് ബല്‍ക്കിസ് അസീസ് കമ്മിറ്റി അംഗം സുജാത വേലായുധനും ആലുവ കീഴ്മാട് പഞ്ചായത്തില്‍ മണ്ഡലം പ്രസിഡന്റ് മജിദ ജലീലും വൈപ്പിന്‍ എടവനക്കാട് പഞ്ചായത്തില്‍ മണ്ഡലം പ്രസിഡന്റ് സനിത കെബിര്‍, സെക്രട്ടറി സജ്‌ന അറഫ, വാര്‍ഡ് മെമ്പര്‍ സുനൈന സുധിര്‍ എന്നിവരും പറവൂരില്‍ കോട്ടുവള്ളി പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്് ഫിദ സിയാദ്, ട്രഷറര്‍ സിംലത് സുല്‍ഫികര്‍, ചിറ്റാറ്റുകര പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ആഷ്‌ന റിയാസ്, റസീന സജാദ് എന്നിവരുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി.

Tags:    

Similar News