പെരുമ്പാവൂര്‍ ജിഷാ വധക്കേസ് പുനരന്വേഷിക്കണം : ഇര്‍ഷാന ടീച്ചര്‍

'സ്ത്രീ സുരക്ഷ പ്രഖ്യാപനങ്ങളില്‍ ഒതുക്കുന്ന ഭരണകൂടം'എന്ന തലക്കെട്ടില്‍ ആഗസ്ത് 05 മുതല്‍ സെപ്തംബര്‍ 05 വരെ നടക്കുന്ന പ്രതിഷേധ കാംപയിന്റെ എറണാകുളം ജില്ലാ തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍

Update: 2021-08-16 13:34 GMT

കൊച്ചി: പെരുമ്പാവൂര്‍ ജിഷയുടെ യഥാര്‍ഥ പ്രതികള്‍ ഇപ്പോഴും സുരക്ഷിതരായി വിലസുകയാണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇര്‍ഷാന ടീച്ചര്‍. 'സ്ത്രീ സുരക്ഷ പ്രഖ്യാപനങ്ങളില്‍ ഒതുക്കുന്ന ഭരണകൂടം'എന്ന തലക്കെട്ടില്‍ ആഗസ്ത് 05 മുതല്‍ സെപ്തംബര്‍ 05 വരെ നടക്കുന്ന പ്രതിഷേധ കാംപയിന്റെ എറണാകുളം ജില്ലാ തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍.

മനപ്പൂര്‍വം സൃഷ്ടിക്കപ്പെട്ട സാഹചര്യതെളിവുകളാല്‍ ശിക്ഷിക്കപ്പെട്ടത് അമീറുല്‍ ഇസ്ലാം എന്ന നിരപരാധിയായ ഇതര സംസ്ഥാന തൊഴിലാളിയാണ്. എന്നാല്‍ നിയമ വിദ്യാര്‍ഥിനിയായ ജിഷയുടെ യഥാര്‍ത്ഥ കൊലയാളികള്‍ അവിടെ തന്നെയുള്ള തോട്ടം മുതലാളിമാരാണ്. ഇന്നും അവര്‍ പുറത്തു വിലസുകയാണ്. നൂറ് അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്നു പറയുന്ന നാം ഈ കേസില്‍ പുനരന്വേഷനത്തിന് വിധേയമാക്കി യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഇര്‍ഷാന ടീച്ചര്‍ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് സുനിത നിസാര്‍ അധ്യക്ഷത വഹിച്ച. ജില്ലാ ജനറല്‍ സെക്രട്ടറി സുമയ്യ സിയാദ്, നാഷണല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സെക്കീന നാസര്‍, ക്യാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി ആദിറ,സനിത നവാസ്, സെക്രട്ടറി ജിന്‍ഷ താഹിര്‍, ബിന്ദു വില്‍സണ്‍, മഞ്ജുഷ റഫീഖ് സംസാരിച്ചു.

Tags: