ഉപതിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക അപേക്ഷകള്‍ 16ന് നല്‍കാം

Update: 2019-01-14 15:41 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടര്‍പട്ടികയിലെ ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും പുതുതായി പേര് ഉള്‍പ്പെടുത്തുന്നതിനും 16ന് അവസരമുണ്ടാകും.

തിരുവനന്തപുരം ജില്ലയില്‍ കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ ചാമവിളപ്പുറം, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പ്ലാമ്പഴിഞ്ഞി, കൊല്ലം ജില്ലയില്‍ ചിറ്റുമല ബ്ലോക്ക്പഞ്ചായത്തിലെ പെരുമണ്‍ ഡിവിഷന്‍, പത്തനംതിട്ട ജില്ലയില്‍ റാന്നി ഗ്രാമപഞ്ചായത്തിലെ പുതുശേരിമല പടിഞ്ഞാറ്, ആലപ്പുഴ ജില്ലയില്‍ ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ജില്ലാ കോടതി, കായംകുളം മുനിസിപ്പാലിറ്റിയിലെ എരുവ, കൈനകരി ഗ്രാമപഞ്ചായത്തിലെ ഭജനമഠം, കരുവാറ്റ ഗ്രാമപഞ്ചായത്തിലെ നാരായണ വിലാസം, കോട്ടയം ജില്ലയില്‍ നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കൈപ്പുഴ പോസ്റ്റാഫീസ്, എറണാകുളം ജില്ലയില്‍ കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷനിലെ വൈറ്റില ജനത, ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ ചേലാമറ്റം, കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ പ്ലാമുടി, കുന്നുകര ഗ്രാമപഞ്ചായത്തിലെ കുന്നുകര ഈസ്റ്റ്, തൃശൂര്‍ ജില്ലയില്‍ ചാഴൂര്‍ ഗ്രാമപഞ്ചായത്തിലെ കോലോത്തുംകടവ്, അരിമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ വിളക്കുമാടം,

പാലക്കാട് ജില്ലയില്‍ പാലക്കാട് മുനിസിപ്പാലിറ്റിയിലെ കല്‍പ്പാത്തി, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ കറുകപുത്തൂര്‍, അഗളി ഗ്രാമപഞ്ചായത്തിലെ പാക്കുളം, നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെ ലില്ലി, മലപ്പുറം ജില്ലയില്‍ കാവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഇളയൂര്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി, തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പുറത്തൂര്‍, കോഴിക്കോട് ജില്ലയില്‍ ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ പുതിയോട്ടുംകണ്ടി, പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ വെസ്റ്റ് കൈതപ്പൊയില്‍, താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുറം, കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ നരയംകുളം, വയനാട് ജില്ലയില്‍ നെന്മേനി ഗ്രാമപഞ്ചായത്തിലെ മംഗലം, കണ്ണൂര്‍ ജില്ലയില്‍ കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ എളമ്പാറ, ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലെ കാവുമ്പായി, കല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ വെള്ളാംഞ്ചിറ എന്നീ വാര്‍ഡുകളിലെ വോട്ടര്‍പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളുമാണ് 16ന് സ്വീകരിക്കുക.



Tags: