സംസ്ഥാനത്തെ ആർടിഒ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്

ഓപ്പറേഷൻ ഉജാല എന്ന പേരിൽ തുടങ്ങിയ റെയ്ഡിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായാണ് വിവരം.

Update: 2019-06-28 10:40 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ആർടിഒ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്. ഓപ്പറേഷൻ ഉജാല എന്ന പേരിൽ തുടങ്ങിയ റെയ്ഡിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായാണ് വിവരം.

ആർടിഒ ഓഫിസുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി നിരവധി പരാതികൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് വിജിലൻസിന്റെ മിന്നൽ പരിശോധന.

ഇന്ന്  ഉച്ചയ്ക്ക് ശേഷമാണ് പരിശോധന ആരംഭിച്ചത്. സംസ്ഥാനത്തെ ആർടിഒ, ജോയിന്റ് ആർടിഒ ഓഫീസുകൾ ഉൾപ്പടെ 66 കേന്ദ്രങ്ങളിൽ പരിശോധന തുടരുകയാണ്.

Tags:    

Similar News