ക്രമക്കേട്; പെരിന്തല്‍മണ്ണ താലൂക്ക് ഓഫിസില്‍ വിജിലന്‍സ് പരിശോധന

Update: 2021-07-30 02:23 GMT

പെരിന്തല്‍മണ്ണ: മുന്‍ തഹസില്‍ദാറുടെ കാലത്തെ വിവിധ നടപടികളില്‍ ക്രമക്കേടുണ്ടെന്ന പരാതിയെത്തുടര്‍ന്ന് മലപ്പുറം വിജിലന്‍സ് സംഘം പെരിന്തല്‍മണ്ണ താലൂക്ക് ഓഫിസില്‍ പരിശോധന നടത്തി റിപോര്‍ട്ട് തയ്യാറാക്കി. ബുധനാഴ്ചയാണ് പരിശോധന നടന്നത്. എസ്‌സി ഫണ്ട് വിനിയോഗം, കൊവിഡ് തുടക്കത്തില്‍ അന്തര്‍സംസ്ഥാന തൊഴിലാളികളെ സ്വദേശങ്ങളിലേക്ക് കയറ്റിവിട്ട നടപടികള്‍, ഔദ്യോഗിക വാഹനത്തിന്റെ ദുരുപയോഗം, താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ താഴെത്തെ നിലയില്‍ അക്ഷയ കേന്ദ്രത്തിന് മുറി അനുവദിച്ചത് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചല്ല എന്നത് ഉള്‍പ്പെടെയുള്ള പരാതികളിലാണ് പരിശോധന നടന്നത്.

പരിശോധന സംബന്ധിച്ച റിപോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് അധികൃധര്‍ പറഞ്ഞു. വിമാനത്താവളം സ്ഥലമെടുപ്പ് വിഭാഗം സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ ജയാജോസ് രാജിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ പി ദ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ.ാരായ മധുസൂദനന്‍, ടി ഹനീഫ, സി പി ഒ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. രേഖകളുടെ വിശദമായ അന്വേഷണത്തിനുശേഷം വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിക്കും.

Tags: