ആര്‍എംപി മുല്ലപ്പള്ളിയുടെ കൂട്ടിലെ തത്ത: പി ജയരാജന്‍

ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കെ കെ രമ തനിക്കെതിരേ നടത്തുന്ന ആരോപണങ്ങള്‍ മുല്ലപ്പള്ളിയുടെ നേതൃത്വത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ഒരു സ്വകാര്യചാനല്‍ അഭിമുഖത്തില്‍ ജയരാജന്‍ ആരോപിച്ചു. ടി പി വധവുമായി ബന്ധപ്പെട്ട് ആര്‍എംപി തനിക്കെതിരേ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്.

Update: 2019-03-24 08:09 GMT
ആര്‍എംപി മുല്ലപ്പള്ളിയുടെ കൂട്ടിലെ തത്ത: പി ജയരാജന്‍

വടകര: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിലിട്ടുവളര്‍ത്തുന്ന തത്തയാണ് ആര്‍എംപിയെന്ന് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന്‍. ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കെ കെ രമ തനിക്കെതിരേ നടത്തുന്ന ആരോപണങ്ങള്‍ മുല്ലപ്പള്ളിയുടെ നേതൃത്വത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ഒരു സ്വകാര്യചാനല്‍ അഭിമുഖത്തില്‍ ജയരാജന്‍ ആരോപിച്ചു. ടി പി വധവുമായി ബന്ധപ്പെട്ട് ആര്‍എംപി തനിക്കെതിരേ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ആര്‍എംപി നേതാക്കള്‍ മുല്ലപ്പള്ളിയുടെ വീട്ടില്‍ കാത്തുകെട്ടിക്കിടന്നിട്ടും ടി പി കേസില്‍ തന്നെ ചോദ്യം ചെയ്യാനുള്ള അവസരം പോലും പോലിസിന് ലഭിച്ചിട്ടില്ല.

കെ കെ രമ ഇപ്പോള്‍ പറയുന്ന പലതും രാഷ്ട്രീയമല്ലാത്തതിനാല്‍ മറുപടി പറയുന്നില്ല. തനിക്കെതിരേ അക്രമരാഷ്ട്രീയത്തിന്റെ പേരില്‍ പ്രചാരണം നടത്താന്‍ യുഡിഎഫിന് ധാര്‍മികാവകാശമില്ല. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പിതാവ് കൊലക്കേസ് പ്രതിയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയനെതിരേ കൊലക്കേസ് പ്രതിയെയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തന്റെ പ്രവര്‍ത്തനമണ്ഡലം കണ്ണൂരിലെ പാര്‍ട്ടി ആസ്ഥാനം തന്നെയായിരിക്കുമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News