തടവില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തെ അറസ്റ്റുചെയ്ത യുപി പോലിസ് നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളി: നാഷനല്‍ വിമന്‍സ് ഫ്രണ്ട്

Update: 2021-09-30 04:46 GMT

കോഴിക്കോട്: കള്ളക്കേസ് ചുമത്തി ജയിലിലടച്ച പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അന്‍ഷാദ്, ഫിറോസ് എന്നിവരെ സന്ദര്‍ശിക്കാനെത്തിയ കുടുംബാംഗങ്ങള്‍ക്കെതിരായ യുപി പോലിസ് നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി ഖമറുന്നിസ. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തെ ആര്‍ടിപിസിആര്‍ പരിശോധനാ ഫലത്തിന്റെ കാലാവധി കഴിഞ്ഞെന്നാരോപിച്ച് കള്ളക്കേസ് ചുമത്തി റിമാന്റ് ചെയ്തിരിക്കുകയാണ്.

തടവിലാക്കപ്പെട്ടവരെ സന്ദര്‍ശിക്കുന്നവരെ തടവിലാക്കുക എന്ന വിചിത്ര നടപടിയിലൂടെ മറ്റൊരു മുസ്‌ലിം വേട്ടയ്‌ക്കൊരുങ്ങുകയാണ് യോഗിയുടെ പോലിസ്. പൗരാവകാശങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാത്ത യുപി സര്‍ക്കാര്‍ ജനാധിപത്യത്തിന് അപമാനമാണ്. അധികാരമുണ്ടെങ്കില്‍ എന്തുമാവാമെന്ന സ്ഥിതിയാണ് യുപിയില്‍. ഇന്ത്യന്‍ ഭരണഘടനാ നിയമങ്ങള്‍ക്കതീതമായി ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുമായി മുന്നോട്ടുപോവുന്ന യുപി സര്‍ക്കാരിനും പോലിസിനുമെതിരേ ശക്തമായ പ്രതിഷേധമുയരേണ്ടതുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

Tags: