കേന്ദ്രപട്ടികയില്‍ കേരളത്തില്‍ രണ്ട് റെഡ് സോണുകള്‍ മാത്രം

കോട്ടയവും കണ്ണൂരുമാണ് കൊവിഡ് തീവ്രബാധിത മേഖല (റെഡ് സോണ്‍) യില്‍ ഉള്‍പ്പെടുന്നത്.

Update: 2020-05-01 09:30 GMT

തിരുവനന്തപുരം: കൊവിഡ് വ്യാപനം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ പട്ടികയില്‍ കേരളത്തിലെ രണ്ട് ജില്ലകളും. കേരളത്തില്‍ നിന്നും കോട്ടയവും കണ്ണൂരും കൊവിഡ് തീവ്രബാധിത മേഖല(റെഡ് സോണ്‍)യില്‍ ഉള്‍പ്പെടുന്നത്. കേന്ദ്ര കണക്ക് പ്രകാരം രാജ്യത്തെ 130 ജില്ലകള്‍ റെഡ് സോണിലാണ്. രാജ്യത്തെ 319 ജില്ലകളാണ് ഗ്രീന്‍ സോണിലുള്ളത്. വയനാടും എറണാകുളവും ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയിലെ 284 ജില്ലകള്‍ ഓറഞ്ച് സോണിലും ഉള്‍പ്പെടുന്നു. കേരളത്തിലെ 10 ജില്ലകളും ഇതില്‍പ്പെടുന്നു. കേരളം നേരത്തെ ഗ്രീന്‍ സോണുകളെ എല്ലാം ഓറഞ്ച് സോണുകളാക്കി മാറ്റി നിയന്ത്രണം കര്‍ശനമാക്കിയിരുന്നു. ഇതില്‍ നിന്നും വിരുദ്ധമായി സംസ്ഥാനത്തെ രണ്ട് ജില്ലകളെ കേന്ദ്രപട്ടികയില്‍ ഗ്രീന്‍ സോണുകളായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഗ്രീന്‍സോണുകളില്‍ നിയന്ത്രിതമായ രീതിയില്‍ പൊതുഗതാഗതം അടക്കം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്

രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളും റെഡ് സോണിലാണ്. പ്രധാന മെട്രോപൊളിറ്റന്‍ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബംഗളൂരു, അഹമ്മദാബാദ് എന്നിവയാണ് തീവ്രബാധിത മേഖലയില്‍പ്പെട്ടത്. ഇവിടങ്ങളില്‍ ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്നിന് ശേഷവും കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സൂചിപ്പിച്ചു. ഉത്തര്‍പ്രദേശും മഹാരാഷ്ട്രയുമാണ് ഏറ്റവും കൂടുതല്‍ റെഡ് സോണുകളുള്ള സംസ്ഥാനങ്ങള്‍. യുപിയില്‍ 19 ഉം, മഹാരാഷ്ട്രയില്‍ 14 ഉം റെഡ് സോണുകളുണ്ട്. തമിഴ്നാട്ടില്‍ 12 ഉം റെഡ് സോണിലാണ്. അതേസമയം ഡല്‍ഹിയിലെ 11 ജില്ലകളും അതി തീവ്രബാധിത മേഖലകളാണ്.

Tags:    

Similar News