സ്വര്‍ണക്കടത്ത്: കസ്റ്റംസിന് നല്‍കിയ മൊഴിപ്പകര്‍പ്പ് വേണമെന്ന സ്വപ്‌നയുടെ ആവശ്യം ഹൈക്കോടതി തള്ളി

സ്വപ്‌ന സുരേഷ് കസ്റ്റംസിന് നല്‍കിയ 31 പേജുള്ള മൊഴിയുടെ പകര്‍പ്പ് പിന്നീട് കസ്റ്റംസ് മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് സ്വപ്‌ന കോടതിയെ സമീപിച്ചിരുന്നത്. സ്വപ്‌നയുടെ ആവശ്യത്തെ കസ്റ്റംസ് കോടതിയില്‍ എതിര്‍ത്തു. കസ്റ്റംസിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി സ്വപ്‌നയുടെ ഹരജി കോടതി തള്ളിയത്

Update: 2020-11-02 14:25 GMT

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായി റിമാ്ന്റില്‍ കഴിയുന്ന സ്വപ്‌ന സുരേഷ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. സ്വപ്‌ന കസ്റ്റംസിന് നല്‍കിയ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ഹരജിയാണ് കോടതി തള്ളിയത്.സ്വപ്‌ന സുരേഷ് കസ്റ്റംസിന് നല്‍കിയ 31 പേജുള്ള മൊഴിയുടെ പകര്‍പ്പ് പിന്നീട് കസ്റ്റംസ് മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് സ്വപ്‌ന കോടതിയെ സമീപിച്ചിരുന്നത്. സ്വപ്‌നയുടെ ആവശ്യത്തെ കസ്റ്റംസ് കോടതിയില്‍ എതിര്‍ത്തു. കസ്റ്റംസിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി സ്വപ്‌നയുടെ ഹരജി കോടതി തള്ളിയത്.ഇപ്പോഴത്തെ സാഹചര്യത്തില്‍ മൊഴിയുടെ പകര്‍പ്പ് സ്വപ്‌നയ്ക്ക് നല്കുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് കസ്റ്റംസ് കോടതിയില്‍ ചൂണ്ടിക്കാട്ടി.

കേസ് വിചാരണ ഘട്ടത്തിലേയ്ക്ക് എത്താത്ത സാഹചര്യത്തില്‍ മൊഴിയുടെ പകര്‍പ്പ് സ്വപ്‌നയ്ക്ക് നല്‍കേണ്ട സാഹചര്യമില്ലെന്നും കസ്റ്റംസ് ബോധിപ്പിച്ചു. ഈ സാഹചര്യത്തില്‍ കേസന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ മൊഴിപ്പകര്‍പ്പ് നല്‍കരുതെന്നാണ് കസ്റ്റംസ് കോടതിയില്‍ വാദിച്ചത്.നേരത്തെ അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയും സ്വപ്‌നയുടെ ആവശ്യം തള്ളിയിരുന്നു. ഈ നടപടി ചോദ്യംചെയ്താണ് സ്വപ്‌ന ഹൈക്കോടതിയെ സമീപിച്ചത്. സ്വപ്‌ന സമര്‍പ്പിച്ച പകര്‍പ്പ് അപേക്ഷ തള്ളിയതിനു ശേഷം മൊഴി പകര്‍പ്പുകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകിരിക്കണമെന്നാവശ്യപ്പെട്ടു പ്രത്യേകം ഹരജിയും അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Tags: