താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു

ചുരത്തിലൂടെ വലിയ വാഹനങ്ങള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കടത്തിവിടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി. കോഴിക്കോട് നിന്നു കുറ്റിയാടി ചുരം വഴിയുള്ള ഗതാഗതം കഴിഞ്ഞദിവസം തന്നെ തടസ്സപ്പെട്ടിരുന്നു.

Update: 2019-08-09 09:38 GMT

കോഴിക്കോട്: താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി ജില്ലാ കലക്ടര്‍. ചുരത്തിലൂടെ വലിയ വാഹനങ്ങള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കടത്തിവിടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി. കോഴിക്കോട് നിന്നു കുറ്റിയാടി ചുരം വഴിയുള്ള ഗതാഗതം കഴിഞ്ഞദിവസം തന്നെ തടസ്സപ്പെട്ടിരുന്നു.

വ്യാഴാഴ്ച താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രാത്രി 12 മുതല്‍ രാവിലെ ആറു വരെ വാഹന ഗതാഗതം അനുവദിച്ചിരുന്നില്ല. വൈകീട്ട് 6 മുതല്‍ രാവിലെ 6 വരെ വലിയ വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. വലിയ വാഹനങ്ങള്‍ക്കുള്ള നിരോധം പൂര്‍ണ തോതിലേക്ക് മാറുന്നതോടെ വയനാട് തീര്‍ത്തും ഒറ്റപ്പെടും.

കനത്ത മഴയില്‍ ചുരത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണ് നിരോധനം. വയനാട്ടില്‍ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടിയിട്ടുണ്ട്. 

Tags:    

Similar News