മാവോവാദികള്‍ വെടിയേറ്റ് മരിച്ച സംഭവം: ആവശ്യമെങ്കില്‍ അന്വേഷണം നടത്തുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മാവോവാദികള്‍ക്കെതിരായ നടപടികള്‍ നിയമാനുസൃതമാകണമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. നിയമലംഘനമുണ്ടായതായി ഇതുവരെ റിപോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

Update: 2019-10-30 12:24 GMT

കൊച്ചി: അട്ടപ്പാടിയില്‍ മാവോവാദികള്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ആവശ്യമെങ്കില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട്് സംസാസംസാരിക്കുകയായിരുന്നു അദ്ദേഹം. മാവോവാദികള്‍ക്കെതിരായ നടപടികള്‍ നിയമാനുസൃതമാകണമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. നിയമലംഘനമുണ്ടായതായി ഇതുവരെ റിപോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.വാളയാര്‍ കേസില്‍ സര്‍ക്കാരിനോട് റിപോര്‍ട്ട് തേടും.സര്‍ക്കാര്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണ് അറിഞ്ഞത്. സംഭവത്തില്‍ നീതി നടപ്പാകുമെന്ന് ഉറപ്പു വരുത്തും. വിഷയം നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമെങ്കില്‍ ഇടപെടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Tags:    

Similar News