പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമം: പ്രേരണാക്കുറ്റത്തിന് കേസെടുത്ത് എസ്എഫ്‌ഐ നേതാക്കളെ അറസ്റ്റുചെയ്യണമെന്ന് കാംപസ് ഫ്രണ്ട്

വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത് എസ്എഫ്‌ഐ നേതാക്കളുടെ ഭീഷണിയെ തുടര്‍ന്നെന്ന് ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

Update: 2019-05-04 10:23 GMT

തിരുവനന്തപുരം: എസ്എഫ്‌ഐ സ്റ്റാലിനിസം അവസാനിപ്പിക്കണമെന്നും തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരേ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് അറസ്റ്റുചെയ്യണമെന്നും കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ വൈസ് പ്രസിഡന്റ് ഐഫ കബീര്‍. വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത് എസ്എഫ്‌ഐ നേതാക്കളുടെ ഭീഷണിയെ തുടര്‍ന്നെന്ന് ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

സംഘടനാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ നേതാക്കളില്‍നിന്നും സമ്മര്‍ദമുണ്ടായെന്ന് കുറിപ്പില്‍ വിദ്യാര്‍ഥിനി സൂചിപ്പിക്കുന്നു. ഭീഷണിപ്പെടുത്തി രാഷ്ട്രീയത്തിലിറക്കാനാണ് എസ്എഫ്‌ഐ ശ്രമിക്കുന്നത്. ഇതിനു മുമ്പും യൂനിവേഴ്‌സിറ്റി കോളജില്‍ സമാനമായ സംഭവങ്ങലുണ്ടായിട്ടുണ്ട്. ഭൂരിഭാഗവും പുറത്തുവരുന്നില്ലെന്നു മാത്രം. കോളജിനെ ഗുണ്ടാകേന്ദ്രമാക്കാനാണ് എസ്എഫ്‌ഐ ശ്രമിക്കുന്നത്. വര്‍ഷങ്ങളായി എസ്എഫ്‌ഐ അക്രമത്തിലൂടെയും ഏകാധിപത്യത്തിലൂടെയും വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനം നടുറോഡില്‍ ട്രാഫിക് പോലിസുകാരനെ ക്രൂരമായി എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ചിരുന്നു.

തങ്ങള്‍ക്കെതിരേ പ്രതികരിക്കുന്നവരെ അടിച്ചമര്‍ത്തി കോളജിനുള്ളില്‍ ഇടിമുറികള്‍ കെട്ടി വിദ്യാര്‍ഥികളെ ഭീതിയിലാഴ്ത്തുകയാണ് എസ്എഫ്‌ഐ ചെയ്യുന്നത്. പെണ്‍കുട്ടി പ്രിന്‍സിപ്പലിനോടടക്കം പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല. പ്രിന്‍സിപ്പാള്‍ അടക്കം എല്ലാ അധ്യാപകരും എസ്എഫ്‌ഐയുടെ ഭീഷണിയുടെ മുന്നില്‍ കൈമലര്‍ത്തുന്ന കാഴ്ചയാണ് നാളിതുവരെ കണ്ടിട്ടുള്ളത്. ഈ വിഷയത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും ഐഫ കബീര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News