മോഷണക്കേസിലെ പ്രതി ഏഴു വര്‍ഷത്തിനു ശേഷം പിടിയില്‍

കുമ്മനോട് സ്വദേശി വിപിന്‍ (39) ആണ് കുന്നത്തുനാട് പോലിസിന്റെ പിടിയിലായത്. 2013 ല്‍ പള്ളിക്കര എരുമേലി.ഭാഗത്തെ വീട്ടില്‍ മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. ഒരു കഞ്ചാവ് കേസില്‍ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ 6 ന് ആണ് ഇയാള്‍ പുറത്തിറങ്ങിയത്. കോതമംഗലം, , പുത്തന്‍കുരിശ്, .പെരുമ്പാവൂര്‍ ,കമ്പം മേട് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ടെന്ന് പോലിസ് പറഞ്ഞു

Update: 2020-08-29 11:52 GMT

കൊച്ചി; മോഷണക്കേസിലെ പ്രതി ഏഴു വര്‍ഷത്തിനു ശേഷം പോലിസ് പിടിയിലായി.കുമ്മനോട് സ്വദേശി വിപിന്‍ (39) ആണ് കുന്നത്തുനാട് പോലിസിന്റെ പിടിയിലായത്. 2013 ല്‍ പള്ളിക്കര എരുമേലി.ഭാഗത്തെ വീട്ടില്‍ മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. ഒരു കഞ്ചാവ് കേസില്‍ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ 6 ന് ആണ് ഇയാള്‍ പുറത്തിറങ്ങിയത്. കോതമംഗലം, , പുത്തന്‍കുരിശ്, .പെരുമ്പാവൂര്‍ ,കമ്പം മേട് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ടെന്ന് പോലിസ് പറഞ്ഞു.

എറണാകുളം റൂറല്‍ ജില്ലയില്‍ മോഷണം തടയുന്നതിന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് സ്റ്റേഷനുകളില്‍ പ്രത്യക നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ നടന്നുകൊണ്ടിരിക്കെയാണ് പ്രതിയെ പിടികൂടിയത്. പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ ബിജുമോന്റെ നേതൃത്വത്തില്‍ കുന്നത്തുനാട് ഇന്‍സ്‌പെക്ടര്‍ വി ടി ഷാജന്‍, എസ് ഐ കെ ടി ഷൈജന്‍, എ എസ് ഐ വേണുഗോപാല്‍, സിനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ മനാഫ്, അജിത്, റഫീക്ക് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. 

Tags:    

Similar News