രാഹുല്‍ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയില്‍ കൂടുതല്‍ സീറ്റാവശ്യപ്പെട്ട് ലീഗും മാണിയും

സീറ്റുകള്‍ സംബന്ധിച്ച് കേരളത്തില്‍ ചര്‍ച്ചകള്‍ നടത്തി തീരൂമാനമെടുക്കാന്‍ നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കി. കൊച്ചിയില്‍ നടന്ന കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തിയത്്. ഇതിനുശേഷം എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു ഘടകകക്ഷികളുമായി കൂടിക്കാഴ്ച നടന്നത്. കേരള കോണ്‍ഗ്രസ് (എം), മൂസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ്, ആര്‍എസ്പി, ഫോര്‍വേര്‍ഡ് ബ്ലോക്ക്, സിഎംപി അടക്കമുള്ള ഘടകകക്ഷി നേതാക്കള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. നിലവിലുള്ള കോട്ടയം സീറ്റുകൂടാതെ വിജയസാധ്യതയുള്ള മറ്റൊരു സീറ്റുകൂടി വേണമെന്ന് കൂടിക്കാഴ്ചയില്‍ കെ എം മാണിയും പി ജെ ജോസഫും ആവശ്യപ്പെട്ടു.

Update: 2019-01-29 14:04 GMT

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി യുഡിഎഫ് നേതാക്കളുമായി കൊച്ചിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ട് ഘടകകക്ഷികള്‍. അതേസമയം, സീറ്റുകള്‍ സംബന്ധിച്ച് കേരളത്തില്‍ ചര്‍ച്ചകള്‍ നടത്തി തീരൂമാനമെടുക്കാന്‍ നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കി. കൊച്ചിയില്‍ നടന്ന കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തിയത്്. ഇതിനുശേഷം എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു ഘടകകക്ഷികളുമായി കൂടിക്കാഴ്ച നടന്നത്. കേരള കോണ്‍ഗ്രസ് (എം), മൂസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ്, ആര്‍എസ്പി, ഫോര്‍വേര്‍ഡ് ബ്ലോക്ക്, സിഎംപി അടക്കമുള്ള ഘടകകക്ഷി നേതാക്കള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. നിലവിലുള്ള കോട്ടയം സീറ്റുകൂടാതെ വിജയസാധ്യതയുള്ള മറ്റൊരു സീറ്റുകൂടി വേണമെന്ന് കൂടിക്കാഴ്ചയില്‍ കെ എം മാണിയും പി ജെ ജോസഫും ആവശ്യപ്പെട്ടു.

തങ്ങള്‍ക്ക് മൂന്നാമതൊരു സീറ്റുകൂടി വേണമെന്ന് മുസ്‌ലിം ലീഗ് നേതാക്കളും രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു. ഇതെത്തുടര്‍ന്നാണ് സീറ്റ് ചര്‍ച്ചകള്‍ കേരളത്തില്‍തന്നെ നടത്തി തീരൂമാനമെടുക്കാന്‍ കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടെയും നേതാക്കള്‍ക്ക് രാഹുല്‍ഗാന്ധി നിര്‍ദേശം നല്‍കിയത്്.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്നും മുഴുവന്‍ യുഡിഎഫ് സ്ഥാനാര്‍ഥികളും വിജയിക്കാനുള്ള പ്രവര്‍ത്തനങ്ങളുണ്ടാവണമെന്ന് യുഡിഎഫ് നേതാക്കളോട് രാഹുല്‍ഗാന്ധി അഭ്യര്‍ഥിച്ചു. കൂടിക്കാഴ്ചയില്‍ രാഹുലിനോട് ഒരു സിറ്റുകൂടി ആവശ്യപ്പെട്ടതായി ചര്‍ച്ചയ്ക്കുശേഷം പുറത്തിറങ്ങിയ കെ എം മാണിയും പി ജെ ജോസഫും മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. നിലവില്‍ ഒരു സീറ്റുണ്ട്. എന്നാല്‍, ഒരു സീറ്റുകൂടി വേണമെന്നാണ് കേരള കോണ്‍ഗ്രസിന്റെ ആവശ്യമെന്നും ഇവര്‍ പറഞ്ഞു. കൂടിക്കാഴ്ചയില്‍ കുടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടതായി മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിഷയം കേരളത്തിലെ യുഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കൂടിക്കാഴ്ചയില്‍ ഘടകകക്ഷി നേതാക്കള്‍ രാഹുല്‍ഗാന്ധിയോട് സീറ്റുകള്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ ഇക്കാര്യം കേരളത്തില്‍ ചര്‍ച്ച ചെയ്യാനാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും പറഞ്ഞു. അഖിലേന്ത്യാ കോണ്‍ഗ്രസ് അധ്യക്ഷന്റെ സാന്നിധ്യത്തിലല്ല യുഡിഎഫ് സീറ്റ് ചര്‍ച്ച നടക്കുന്നത്. ഇക്കാര്യം കോണ്‍ഗ്രസ് അധ്യക്ഷനും പറഞ്ഞു. കേരളത്തിലെ ചര്‍ച്ച യുഡിഎഫിലാണ് നടക്കുന്നത്. അതിനുതക്ക കഴിവും ശേഷിയുമുള്ള നേതാക്കള്‍ ഇവിടെയുണ്ട്. സീറ്റുവിഭജനമടക്കമുള്ള വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ഉടന്‍ ചേരും. രാഹുല്‍ ഗാന്ധി ഒരു ഘടകകക്ഷിക്കും സീറ്റിന്റെ കാര്യത്തില്‍ ഉറപ്പുനല്‍കിയിട്ടില്ലെന്നും ബെന്നി ബെഹനാന്‍ കൂട്ടിച്ചേര്‍ത്തു.






Tags:    

Similar News