മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: സുപ്രിം കോടതി ഉത്തരവ് നിലനില്‍ക്കെ കേസില്‍ ഇടപെടുന്നത് അനുചിതമെന്ന് ഹൈക്കോടതി

സുപ്രീംകോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചല്‍ അത് നടപ്പാക്കാന്‍ ബാധ്യത ഉണ്ടെന്നു കോടതി ചൂണ്ടികാട്ടി. തന്റെ സ്വത്തിലും അവകാശങ്ങളിലും ഇടപെടാന്‍ നഗരസഭയ്ക്ക് അധികാരമില്ലെന്ന് ഹരജിയില്‍ പറയുന്നു. മുന്‍കൂര്‍ നോട്ടിസ് നല്‍കി തന്റെ ഭാഗം കേള്‍ക്കാതെയാണ് കുടിയൊഴിപ്പിക്കലെന്നും മുനിസിപ്പാലിറ്റിയുടെ നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണന്നും ഹരജിയില്‍ ചുണ്ടിക്കാട്ടി

Update: 2019-09-20 14:31 GMT

കൊച്ചി: സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെ മരടിലെ ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഇടപെടുന്നത് അനുചിതമെന്ന് ഹൈക്കോടതി.ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കായലോരം ഫ്‌ളാറ്റിലെ താമസക്കാരന്‍ എം കെ പോള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. സുപ്രീംകോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചല്‍ അത് നടപ്പാക്കാന്‍ ബാധ്യത ഉണ്ടെന്നു കോടതി ചൂണ്ടികാട്ടി.

തന്റെ സ്വത്തിലും അവകാശങ്ങളിലും ഇടപെടാന്‍ നഗരസഭയ്ക്ക് അധികാരമില്ലെന്ന് ഹരജിയില്‍ പറയുന്നു. മുന്‍കൂര്‍ നോട്ടിസ് നല്‍കി തന്റെ ഭാഗം കേള്‍ക്കാതെയാണ് കുടിയൊഴിപ്പിക്കലെന്നും മുനിസിപ്പാലിറ്റിയുടെ നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണന്നും ഹരജിയില്‍ ചുണ്ടിക്കാട്ടി. സുപ്രീം കോടതി ഉത്തരവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി.ഹരജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. 

Tags:    

Similar News