മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍:ഫ്‌ളാറ്റുടമകളോടുള്ള സര്‍ക്കാര്‍ സമീപനം യുദ്ധഭൂമിയില്‍ ശത്രുക്കളോട് പെരുമാറുന്നത് പോലെയെന്ന് കെ ബാബു

വൈദ്യുതി വിച്ഛേദിച്ചും കുടിവെള്ള വിതരണം നിര്‍ത്തിയും ഇവരെ വഴിയാധാരമാക്കി ഇറക്കിവിടുകയെന്ന സമീപനമാണ് സര്‍ക്കാരിന്റേത്. ഇവിടെ നിന്നും ഒഴിപ്പിച്ചുകഴിഞ്ഞാല്‍ ഇവര്‍ എവിടേക്ക് പോകണം.അതിനെക്കുറിച്ചൊന്നും ഒരു വ്യക്തതയുമില്ല. ഇവര്‍ ഉള്ള സമ്പാദ്യം മുഴുവന്‍ വിറ്റുപെറുക്കിയാണ് പലരും ഫ്‌ളാറ്റുകള്‍ വാങ്ങിയിരിക്കുന്നത്.ഈ മുടക്കിയ പണം ആരു തിരികെ കൊടുക്കും. ഇത്തരം കാര്യങ്ങളിലൊന്നും തീരുമാനമായിട്ടില്ല.നിയമവിരുദ്ധമായി ഫ്‌ളാറ്റ് നിര്‍മിച്ചവര്‍ക്കെതിരെ കര്‍ശനനമായി നടപടി സ്വീകരിക്കണം.അവരില്‍ നിന്നും ഇവരുടെ പണം ലഭിക്കുമെന്ന് ഉറപ്പുവരുത്താനും സര്‍ക്കാരിന് ബാധ്യതയുണ്ട്

Update: 2019-09-26 05:20 GMT

കൊച്ചി: യുദ്ധഭൂമിയില്‍ ശത്രുക്കളോട് പെരുമാറുന്നതുപോലെയാണ് പൊളിച്ചു മാറ്റാന്‍ സുപ്രം കോടതി ഉത്തരവിട്ട നിരാലംബരായ മരടിലെ ഫ്‌ളാറ്റുടമകളോട് സര്‍ക്കാര്‍ പെരുമാറുന്നതെന്ന് മുന്‍ മന്ത്രി കെ ബാബു. മരടിലെ ഫ്്‌ളാറ്റുകളില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീര്‍ത്തും മനുഷ്യത്വരഹിതമായിട്ടാണ് സര്‍ക്കാര്‍ ഇവരോട് പെരുമാറുന്നത്.വൈദ്യുതി വിച്ഛേദിച്ചും കുടിവെള്ള വിതരണം നിര്‍ത്തിയും ഇവരെ വഴിയാധാരമാക്കി ഇറക്കിവിടുകയെന്ന സമീപനമാണ് സര്‍ക്കാരിന്റേത്. ഇവിടെ നിന്നും ഒഴിപ്പിച്ചുകഴിഞ്ഞാല്‍ ഇവര്‍ എവിടേക്ക് പോകണം.അതിനെക്കുറിച്ചൊന്നും ഒരു വ്യക്തതയുമില്ല.

ഇവര്‍ ഉള്ള സമ്പാദ്യം മുഴുവന്‍ വിറ്റുപെറുക്കിയാണ് പലരും ഫ്‌ളാറ്റുകള്‍ വാങ്ങിയിരിക്കുന്നത്.ഈ മുടക്കിയ പണം ആരു തിരികെ കൊടുക്കും. ഇത്തരം കാര്യങ്ങളിലൊന്നും തീരുമാനമായിട്ടില്ല.നിയമവിരുദ്ധമായി ഫ്‌ളാറ്റ് നിര്‍മിച്ചവര്‍ക്കെതിരെ കര്‍ശനനമായി നടപടി സ്വീകരിക്കണം.അവരില്‍ നിന്നും ഇവരുടെ പണം ലഭിക്കുമെന്ന് ഉറപ്പുവരുത്താനും സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കെ ബാബു പറഞ്ഞു.ഫ്‌ളാറ്റ് നിയമവിരുദ്ധമായിട്ടാണ് നിര്‍മിച്ചതെന്ന് പറയുമ്പോഴും അന്ന് മരട് പഞ്ചായത്ത് ഭരിച്ചിരുന്ന ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് സര്‍ക്കാര്‍ നിക്ഷപക്ഷമായ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം.

സിപിഎം പഞ്ചായത്ത് ഭരിച്ചിരുന്ന സമയത്താണ് ഫ്‌ളാറ്റുകള്‍ നിര്‍മിച്ചത്.പോലിസ് അന്വേഷിച്ചാല്‍ ഇക്കാര്യമൊന്നും പുറത്തുവരില്ലെന്നും കെ ബാബു പറഞ്ഞു.സുപ്രിം കോടതി നിയോഗിച്ച കമ്മിറ്റി ഫ്‌ളാറ്റുടമകളെ കേള്‍ക്കാതെയാണ് റിപോര്‍ട് സമര്‍പ്പിച്ചത്. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഇപ്പോഴത്തെ സാഹചര്യം ഇവര്‍ക്കുണ്ടാകില്ലായിരുന്നുവെന്നും കെ ബാബു പറഞ്ഞു.വിഷയത്തില്‍ സര്‍വക്ഷിയോഗം വിളിച്ച് സര്‍വകക്ഷി സംഘത്തെ ഡല്‍ഹിക്ക് അയക്കാന്‍ തീരുമാനിച്ചുവെങ്കിലും അത് നടപ്പായില്ല. എന്തുകൊണ്ട് എന്നത് സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതാണ്.പ്രതിപക്ഷം പൂര്‍ണ പിന്തുണയാണ് നല്‍കുന്നതെന്നും കെ ബാബു പറഞ്ഞു. 

Tags:    

Similar News