മരട് ഫ്‌ളാറ്റ് പൊളിക്കല്‍:ഒഴിയാനുള്ള സമയ പരിധി നീട്ടി നല്‍കിയേക്കില്ല; വൈദ്യുതി,കുടിവെള്ള വിതരണം നാളെ വിച്ഛേദിക്കും

പകരം താമസ സൗകര്യം ലഭ്യമാക്കാതെ ഫ്ളാറ്റുകളില്‍ നിന്നും ഒഴിയില്ലെന്ന നിലപാടിലാണ് ഫ്‌ളാറ്റുടമകള്‍.നിലവില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ ഇവിടെ നിന്നും ഒഴിഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്.എന്നാല്‍ ഉടമകളായിട്ടുള്ളവര്‍ ഒഴിയാന്‍ തയാറായിട്ടില്ല.തങ്ങള്‍ പോകാന്‍ തയാറാണെന്നും എന്നാല്‍ ഇവിടെ നിന്നും ഇറങ്ങുമ്പോള്‍ ഒരുക്കി തരാമെന്ന് പറഞ്ഞ പകരം താമസ സൗകര്യമെവിടെയെന്ന് വ്യക്തമാക്കാനും ഫ്‌ളാറ്റുടമകള്‍ പറഞ്ഞു.സ്‌കൂളുപോലുള്ള സ്ഥലത്തേയ്ക്കാണ് മാറ്റാന്‍ ലക്ഷ്യമിടുന്നതെങ്കില്‍ അത് നടക്കില്ലെന്നും ഉടമകള്‍ പറഞ്ഞു

Update: 2019-10-02 07:06 GMT

കൊച്ചി: തീരപരിപാലന ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചു നീക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ട് ഫ്‌ളാറ്റുകളില്‍ നിന്നും ഉടമകള്‍ക്ക് ഒഴിഞ്ഞു പോകാനുള്ള സമയം നീട്ടി നല്‍കില്ല.ഫ്്‌ളാറ്റുകളില്‍ നേരത്തെ പുനസ്ഥാപിച്ചു നല്‍കിയ വൈദ്യുതി,കുടിവെള്ള കണക്ഷുകള്‍ നാളെ വീണ്ടും വിച്ഛേദിക്കും. എന്നാല്‍ പകരം താമസ സൗകര്യം ലഭ്യമാക്കാതെ ഫ്ളാറ്റുകളില്‍ നിന്നും ഒഴിയില്ലെന്ന നിലപാടിലാണ് ഫ്‌ളാറ്റുടമകള്‍.നിലവില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ ഇവിടെ നിന്നും ഒഴിഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്.എന്നാല്‍ ഉടമകളായിട്ടുള്ളവര്‍ ഒഴിയാന്‍ തയാറായിട്ടില്ല

.തങ്ങള്‍ പോകാന്‍ തയാറാണെന്നും എന്നാല്‍ ഇവിടെ നിന്നും ഇറങ്ങുമ്പോള്‍ ഒരുക്കി തരാമെന്ന് പറഞ്ഞ പകരം താമസ സൗകര്യമെവിടെയെന്ന് വ്യക്തമാക്കാനും ഫ്‌ളാറ്റുടമകള്‍ പറഞ്ഞു.സ്‌കൂളുപോലുള്ള സ്ഥലത്തേയ്ക്കാണ് മാറ്റാന്‍ ലക്ഷ്യമിടുന്നതെങ്കില്‍ അത് നടക്കില്ലെന്നും ഉടമകള്‍ പറഞ്ഞു. എന്നാല്‍ താമസസൗകര്യം വേണ്ടവര്‍ മരട് നഗരസഭയ്ക്ക് അപേക്ഷ നല്‍കിയാല്‍ മതിയെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് പറഞ്ഞു.ഇതുവരെ അപേക്ഷ നല്‍കിയവര്‍ക്ക് സൗകര്യം നല്‍കിയിട്ടുണ്ട്.ഫ്‌ളാറ്റ് ഒഴിയാനുള്ള സമയ പരിധി നീട്ടി നല്‍കുന്നതിനെക്കുറിച്ച് ഇപ്പോള്‍ തനിക്ക് പറയാന്‍ കഴിയില്ല.നാളെ തന്നെ എല്ലാവരെയും അവിടെ നിന്നും മാറ്റുമോയെന്ന ചോദ്യത്തിന് ഫ്്‌ളാറ്റുടമകളുമായും നഗരസഭ അധികൃതരുമായും സംസാരിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നായിരുന്നു കലക്ടറുടെ മറുപടി.

Tags:    

Similar News