ചുഴലിക്കാറ്റ്: നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം; എസ്ഡിപി ഐ കലക്ടര്‍ക്ക് നിവേദനം നല്‍കി

ചുഴലിക്കാറ്റില്‍ ആലങ്ങാട്,കോട്ടുവള്ളി പ്രദേശത്തെ നൂറു കണക്കിന്ന് കുടുംബങ്ങള്‍ക്ക് വലിയ നാശ നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.വൈദ്യുത പോസ്റ്റുകളും വലിയ മരങ്ങളും കടപുഴകി വീടുകളിലേക്ക് വീണാണ് നാശനഷ്ടം കൂടുതലും ഉണ്ടായത്. വൈദ്യുത ബന്ധം പൂര്‍ണമായും പുനസ്ഥാപിക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല.

Update: 2021-07-16 14:05 GMT

കൊച്ചി:കഴിഞ്ഞ ദിവസം ആലുവ, പറവൂര്‍ താലൂക്കുകളില്‍ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ കലക്ടര്‍ക്ക് നിവേദനം നല്‍കി.

ചുഴലിക്കാറ്റില്‍ ആലങ്ങാട്,കോട്ടുവള്ളി പ്രദേശത്തെ നൂറു കണക്കിന്ന് കുടുംബങ്ങള്‍ക്ക് വലിയ നാശ നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.വൈദ്യുത പോസ്റ്റുകളും വലിയ മരങ്ങളും കടപുഴകി വീടുകളിലേക്ക് വീണാണ് നാശനഷ്ടം കൂടുതലും ഉണ്ടായത്. വൈദ്യുത ബന്ധം പൂര്‍ണമായും പുനസ്ഥാപിക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല.

ചുഴലിക്കാറ്റിന്റെ കെടുതികള്‍ മൂലം നൂറുകണക്കിന് കുടുംബങ്ങള്‍ ഇപ്പോഴും ദുരിതത്തിലാണ്.റബര്‍,വാഴകൃഷി ഉള്‍പ്പെടെ നശിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ഉടന്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കണം. വീടുകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും നാശ നഷ്ടം സംഭവിച്ചിട്ടുണ്ട്.ഇതിന്റെ കണക്കെടുപ്പ് പോലും കൃത്യമായി ഇതുവരെ നടന്നിട്ടില്ല.

കോവിഡ് മൂലം പ്രതിസന്ധിയിലായിരിക്കുന്ന കുടുംബങ്ങള്‍ക്ക് ചെറിയ നഷ്ടങ്ങള്‍ പോലും സഹിക്കാന്‍ കഴിയില്ല. ആയതിനാല്‍ ചുഴലിക്കാറ്റിന് ഇരയായ എല്ലാ കുടുംബങ്ങള്‍ക്കും ഉടന്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും അതിന്റെ ഭാഗമായി ഇടക്കാല ആശ്വാസം ഉടന്‍ നല്‍കണമെന്നും കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ എസ്ഡിപിഐ ആവശ്യപ്പെട്ടു.

Tags:    

Similar News