എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റി; ജൂൺ ആദ്യവാരം നടത്തിയേക്കും

കേന്ദ്ര മാർഗനിർദേശം ജൂൺ ആദ്യവാരം വരും. അതിന് ശേഷം തീയ്യതി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മേയ് 26ന് പരീക്ഷ നടത്താനായിരുന്നു നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നത്.

Update: 2020-05-20 05:30 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റി വെച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേന്ദ്ര മാർഗനിർദേശം ജൂൺ ആദ്യവാരം വരും. അതിന് ശേഷം തീയ്യതി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മേയ് 26ന് പരീക്ഷ നടത്താനായിരുന്നു നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നത്.

ലോക്ക്ഡൗണിനെ തുടർന്ന് മാറ്റിവെച്ച പരീക്ഷകൾ കേന്ദ്രത്തിന്റെ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്നാണ് മേയ് 26ന് നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. എന്നാൽ, ജൂണിലേക്ക് പരീക്ഷ മാറ്റിറിവയ്ക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചെങ്കിലും മുഖ്യമന്ത്രി അംഗീകരിച്ചിരുന്നില്ല. കേരളത്തിനു പുറത്തുനിന്നെത്തുന്നവർക്കൊഴികെ സമ്പർക്കമൂലമുള്ള കൊവിഡ് വ്യാപനം കാര്യമായി റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് പരീക്ഷ നടത്താനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ടുപോ യത്.

ഇതിനിടെ പരീക്ഷ നടത്തിപ്പിനെതിരെ പ്രതിപക്ഷം ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. എന്നാൽ പരീക്ഷ നടത്തുന്നതിൽനിന്ന് പിന്നോട്ടുപോകില്ലെന്നും ആർക്കും ആശങ്കയുടെ ആവശ്യമില്ലെന്നും ഇന്നലത്തെ വാർത്താ സമ്മേളനത്തിലും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനം മാറ്റുകയായിരുന്നു.

Tags:    

Similar News