ശ്രീറാം ഇന്ന് പുറത്തിറങ്ങും; ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ കോടതിയിലേക്ക്

മെഡിക്കല്‍ കോളജില്‍ നിന്നും തിരുവനന്തപുരത്തെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റാനാണ് ബന്ധുക്കളുടെ തീരുമാനം. നട്ടെല്ലിനും തലയ്ക്കും പരിക്കേറ്റതിനാല്‍ വിദഗ്ധ ചികിത്സ വേണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Update: 2019-08-07 05:49 GMT

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഇന്ന് പുറത്തിറങ്ങും. മെഡിക്കല്‍ കോളജില്‍ നിന്നും തിരുവനന്തപുരത്തെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റാനാണ് ബന്ധുക്കളുടെ തീരുമാനം.

നട്ടെല്ലിനും തലയ്ക്കും പരിക്കേറ്റതിനാല്‍ വിദഗ്ധ ചികിത്സ വേണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അതേസമയം, ജാമ്യം റദ്ദാക്കണമെന്ന് കാണിച്ച് സര്‍ക്കാര്‍ ഇന്ന് മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത്.

മാധ്യമങ്ങള്‍ പറയുന്നതിനനുസരിച്ച് പോലിസ് പ്രവര്‍ത്തിക്കുകയാണെന്നു ജാമ്യാപേക്ഷയിന്‍ മേല്‍ നടന്ന വാദത്തില്‍ ശ്രീറാമിന്റെ അഭിഭാഷകന്‍ ഇന്നലെ കോടതിയെ ബോദ്ധ്യപ്പെടുത്തിയിരുന്നു. രാഷ്ട്രീയ-മാധ്യമ സമ്മര്‍ദ്ദം പോലിസിനു മേലുണ്ടെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഉത്തരവാദപ്പെട്ട ഐഎഎസ് ഓഫീസറും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമായിരുന്ന വ്യക്തി നിയമലംഘനം നടത്തിയത് നിസാരമായി കാണാനാകില്ലെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. ഗുരുതരമായ കുറ്റകൃത്യം ആണെന്നു അറിഞ്ഞു കൊണ്ടു തന്നെയാണ് ശ്രീറാം മദ്യലഹരിയില്‍ കാറോടിച്ചതും ഒരാളെ ഇടിച്ചു കൊന്നതെന്നും വാദിച്ചു. 

Tags:    

Similar News