അഭിമന്യു കൊല്ലപ്പെട്ട ദിവസത്തെ സിസിടിവി ദൃശ്യം പുറത്തുവിടണം: കെഎസ്‌യു

അഭിമന്യുവിന്റെ രക്തസാക്ഷിത്വം സിപിഎം കച്ചവടവല്‍ക്കരിക്കുന്നു. സംസ്ഥാനത്തെ കാംപസുകളില്‍ എസ്എഫ്‌ഐ അക്രമം അഴിച്ചുവിടുകയാണ്. മഹാരാജാസ് കോളജില്‍ കഴിഞ്ഞ ദിവസം കെഎസ്‌യു നടത്തിയ പ്രതിഷേധ മാര്‍ച്ചിനുനേരെ അഭിമന്യു കൊല്ലപ്പെട്ടപ്പോള്‍ ആക്രമണത്തിന് ഇരയായ അര്‍ജ്ജുന്റെ നേതൃത്വത്തിലാണ് അക്രമം അഴിച്ചുവിട്ടത്.

Update: 2019-01-23 14:09 GMT

തിരുവനന്തപുരം: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യു കൊല്ലപ്പെട്ട ദിവസത്തെ സിസിടിവി ദൃശ്യം പുറത്തുവിടണമെന്ന് കെഎസ്‌യു. അഭിമന്യുവിന്റെ രക്തസാക്ഷിത്വം സിപിഎം കച്ചവടവല്‍ക്കരിക്കുന്നു. അഭിമന്യുവിന്റെയും ഷുഹൈബിന്റെയും പ്രതികളെ കണ്ടുപിടിക്കുന്നതിനായി കെഎസ്‌യു പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് പറഞ്ഞു.

സംസ്ഥാനത്തെ കാംപസുകളില്‍ എസ്എഫ്‌ഐ അക്രമം അഴിച്ചുവിടുകയാണ്. മഹാരാജാസ് കോളജില്‍ കഴിഞ്ഞ ദിവസം കെഎസ്‌യു നടത്തിയ പ്രതിഷേധ മാര്‍ച്ചിനുനേരെ അഭിമന്യു കൊല്ലപ്പെട്ടപ്പോള്‍ ആക്രമണത്തിന് ഇരയായ അര്‍ജ്ജുന്റെ നേതൃത്വത്തിലാണ് അക്രമം അഴിച്ചുവിട്ടത്. എസ്എഫ്‌ഐയുടെയും കാംപസുകളിലെ വര്‍ഗീയ സംഘടനകളുടെയും അക്രമരാഷ്ട്രീയത്തിനെതിരെ കെഎസ്‌യു ശക്തമായ പോരാട്ടം നടത്തുമെന്നും അഭിജിത്ത് പറഞ്ഞു. അഭിമന്യുവിന്റെ കൊലയാളികളെ പിടിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. എസ്ഡിപിഐയെ നിരോധിക്കണമെന്ന് സിപിഎം പറഞ്ഞിട്ട് ഇതുവരെയും അതിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കുടെയുള്ള എഫ്എഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ടും നേതൃത്വത്തിന് മിണ്ടാട്ടമില്ലെന്നും അഭിജിത് ചൂണ്ടിക്കാട്ടി.

അഭിമന്യുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണങ്ങള്‍ക്ക്് ബലം പകരുന്നതാണ് കെഎസ്‌യുവിന്റെ ഈ പ്രതികരണം. സംഭവസമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് കാംപസ് ഫ്രണ്ട് ഉള്‍പ്പടെയുള്ള സംഘടനകള്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ദൃശ്യങ്ങള്‍ മറച്ചുവച്ച പോലിസ് നിരപരാധികളെ വേട്ടയാടുന്നതായും പരാതികള്‍ ഉയര്‍ന്നിരുന്നു. വട്ടവടയിലെ വീട്ടിലായിരുന്ന അഭിമന്യുവിനെ സംഭവദിവസം ആരൊക്കെയോ നിരന്തരം ഫോണില്‍ വിളിച്ച് കാംപസിലേക്ക് വരുത്തുകയായിരുന്നുവെന്നും ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരുന്നു.


Tags:    

Similar News