കര്‍ഷക സമരം ചോരയില്‍ മുക്കിക്കൊല്ലാന്‍ അനുവദിക്കില്ല. എസ്ഡിപിഐ

മേനക ജംഗഷനില്‍ നിന്നാരംഭിച്ച പ്രകടനം ഹൈക്കോടതി ജംഗ്ഷനില്‍ സമാപിച്ചു. കര്‍ഷക സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത് എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പിപി മൊയ്തീന്‍ കുഞ്ഞ് പറഞ്ഞു

Update: 2021-01-27 14:16 GMT

കൊച്ചി:കര്‍ഷക സമരം അടിച്ചമര്‍ത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ജില്ല കമ്മിറ്റി എറണാകുളത്ത് പ്രതിഷേധ പ്രകടനം നടത്തി.മേനക ജംഗഷനില്‍ നിന്നാരംഭിച്ച പ്രകടനം ഹൈക്കോടതി ജംഗ്ഷനില്‍ സമാപിച്ചു. കര്‍ഷക സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത് എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പിപി മൊയ്തീന്‍ കുഞ്ഞ് പറഞ്ഞു.

പ്രകടനത്തിന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി, നേതാക്കളായ വി എം ഫൈസല്‍, അജ്മല്‍ കെ മുജീബ്, ഷീബ സഗീര്‍, ലത്തീഫ് കോമ്പാറ, സുധീര്‍ ഏലൂക്കര, നാസര്‍ എളമന, റഷീദ് എടയപ്പുറം, വി കെ ഷൗക്കത്തലി, നൗഷാദ് തുരുത്ത്, ഷാനവാസ് പുതുക്കാട് നേതൃത്വം നല്‍കി. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു.

Tags: