ഹരിയാനയിലും പഞ്ചാബിലും കര്‍ഷകര്‍ക്ക് നേരെ പോലിസ് അതിക്രമം; പ്രതിഷേധ മാര്‍ച്ച് നടത്തി എസ്ഡിപി ഐ

എറണാകുളം ടൗണ്‍ ഹാളിന് മുന്നില്‍ നിന്ന് ഹൈക്കോടതി ജംഗ്ഷന്‍ വരെയായിരുന്നു മാര്‍ച്ച് നടത്തിയത്

Update: 2021-08-30 12:31 GMT

കൊച്ചി: ഹരിയാനയിലും പഞ്ചാബിലും കര്‍ഷകര്‍ക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിനെതിരെ എസ് ഡി പി ഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി എറണാകുളം ടൗണ്‍ ഹാളിന് മുന്നില്‍ നിന്ന് ഹൈക്കോടതി ജംഗ്ഷന്‍ വരെയായിരുന്നു മാര്‍ച്ച് നടത്തിയത്.


എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് ഷമീര്‍ മാഞ്ഞാലി ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, ഖജാന്‍ജി നാസര്‍ എളമന ,ജില്ലാ സെക്രട്ടറി ബാബു വേങ്ങൂര്‍, ജില്ലാ കമ്മിറ്റി അംഗം ഷാനവാസ് പുതുക്കാട് മണ്ഡലം ഭാരവാഹികള്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി

Tags:    

Similar News