എസ്ഡിപി ഐക്കെതിരെ അപവാദ പ്രചരണവുമായി സിപിഎം ; പരാതി സ്വീകരിക്കാതെ പോലിസ്

നെട്ടൂര്‍ പുറക്കേലി പരിസരത്ത് സിപിഎം സംഘടിപ്പിച്ചിട്ടുള്ള ഭരണ ഘടന സംരക്ഷണ സദസിന്റെ നോട്ടീസിലാണ് എസ്ഡിപിഐക്കെതിരേ അപവാദ പ്രചരണം നടത്തിയിരിക്കുന്നത്. എസ്ഡിപിഐ ആര്‍ എസ് എസിനെ പോലെ മത രാഷ്ട്രവാദത്തിന് നിലകൊള്ളുകയാണെന്നും ഇസ്ലാമിക രാഷ്ട്രത്തിനായി പ്രവര്‍ത്തിക്കുകയാണെന്നും മതപരമായ ഏകോപനവും വര്‍ഗീയ ധ്രുവീകരണവുമാണ് നടത്തുന്നതെന്നാണ് വീടുകള്‍ കയറിയിറങ്ങി കൊടുത്തിട്ടുള്ള ലഘുലേഖയില്‍ സി പി ഐ എം പറഞ്ഞിട്ടുള്ളത്. ഇതിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പനങ്ങാട് പോലിസില്‍ പരാതി നല്‍കിയെങ്കിലും പരാതി സ്വീകരിക്കാന്‍ പനങ്ങാട് പോലിസ് തയ്യാറായില്ലെന്ന് എസ്ഡിപിഐ മരട് മുനിസിപ്പല്‍ പ്രസിഡന്റ് നഹാസ് ആബിദീന്‍ പറഞ്ഞു.

Update: 2020-03-03 10:06 GMT

കൊച്ചി: മരട് നഗരസഭയില്‍ നെട്ടൂരില്‍ എസ് ഡി പി ഐക്കെതിരേ അപവാദ പ്രചരണവുമായി സിപിഎം. നെട്ടൂര്‍ പുറക്കേലി പരിസരത്ത് സിപിഎം സംഘടിപ്പിച്ചിട്ടുള്ള ഭരണ ഘടന സംരക്ഷണ സദസിന്റെ നോട്ടീസിലാണ് എസ്ഡിപിഐക്കെതിരേ അപവാദ പ്രചരണം നടത്തിയിരിക്കുന്നത്. എസ്ഡിപിഐ ആര്‍ എസ് എസിനെ പോലെ മത രാഷ്ട്രവാദത്തിന് നിലകൊള്ളുകയാണെന്നും ഇസ്ലാമിക രാഷ്ട്രത്തിനായി പ്രവര്‍ത്തിക്കുകയാണെന്നും മതപരമായ ഏകോപനവും വര്‍ഗീയ ധ്രുവീകരണവുമാണ് നടത്തുന്നതെന്നാണ് വീടുകള്‍ കയറിയിറങ്ങി കൊടുത്തിട്ടുള്ള ലഘുലേഖയില്‍ സി പി ഐ എം പറഞ്ഞിട്ടുള്ളത്.

ഇതിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പനങ്ങാട് പോലിസില്‍ പരാതി നല്‍കിയെങ്കിലും പരാതി സ്വീകരിക്കാന്‍ പനങ്ങാട് പോലിസ് തയ്യാറായില്ലെന്ന് എസ്ഡിപിഐ മരട് മുനിസിപ്പല്‍ പ്രസിഡന്റ് നഹാസ് ആബിദീന്‍ പറഞ്ഞു. എസ്ഡിപിഐക്കെതിരേ വ്യാജ പ്രചരണം നടത്തി നാട്ടില്‍ മതസ്പര്‍ധക്കും, കലാപത്തിനും ശ്രമിക്കുകയാണ് സിപിഎമ്മെന്ന് പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

എന്നാല്‍ പനങ്ങാട് പോലിസ് പരാതി പോലും വായിച്ചു നോക്കാന്‍ തയ്യാറായില്ല. പോലിസ് സ്റ്റേഷനില്‍ എന്ത് പരാതിയുമായി എത്തുന്നവരാണെങ്കിലും അവരുടെ പരാതി സ്വീകരിച്ച് റെസീപ്റ്റ് നല്‍കണമെന്നാണ് ചട്ടം.ഭരണാധികാരികളെഭയപ്പെടാതെ പോലിസ് നീതിയോടെ പ്രവര്‍ത്തിക്കണമെന്നും പോലിസിന്റെ ഇത്തരം നടപടിക്കെതിരേയും സിപിഎമ്മിനെതിരേയും കമ്മീഷണര്‍ക്കും, അസിസ്റ്റന്റ് കമ്മീഷണര്‍ക്കും പരാതി നല്‍കുമെന്നും നഹാസ് ആബിദീന്‍ പറഞ്ഞു. 

Tags:    

Similar News