ലീഗ് വിട്ട് എസ്ഡിപിഐയില്‍ ചേര്‍ന്ന യുവാവിന് നേരെ ആക്രമണം

വീട്ടില്‍ അതിക്രമിച്ച് കടന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നെന്നും പാര്‍ട്ടി മാറിയതിലുള്ള വിരോധമാണ് അക്രമത്തിന് പിന്നിലെന്നും ഷംലിക്ക് പറഞ്ഞു.

Update: 2020-06-25 17:09 GMT

പരപ്പനങ്ങാടി: ലീഗ് വിട്ട് എസ്ഡിപിഐയില്‍ ചേര്‍ന്ന യുവാവിന് നേരെ ആക്രമണം. ഉള്ളണം മുണ്ടിയന്‍ കാവില്‍ ഇന്ന് രാത്രയിലാണ് സംഭവം. ദിവസങ്ങള്‍ക്ക് മുന്നെ മുസ്‌ലിം ലീഗില്‍ നിന്ന് രാജിവെച്ച് എസ്ഡിപിഐയില്‍ ചേര്‍ന്ന ഷംലിക്കിനെ നേരെയാണ് ആക്രമണം നടന്നത്.

വീട്ടില്‍ അതിക്രമിച്ച് കടന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നെന്നും പാര്‍ട്ടി മാറിയതിലുള്ള വിരോധമാണ് അക്രമത്തിന് പിന്നിലെന്നും ഷംലിക്ക് പറഞ്ഞു. ബന്ധുക്കളുടെ മുന്നിലിട്ടാണ് ആക്രമിച്ചത്. മര്‍ദനത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Tags: