വിടവാങ്ങിയത് ഇന്ത്യന്‍ രാഷ്ട്രീയത്തെ കൃത്യമായി നിര്‍വചിച്ച രാഷ്ട്രീയചിന്തകന്‍: പി അബ്ദുല്‍ മജീദ് ഫൈസി

ഇന്ത്യന്‍ രാഷ്ട്രീയത്തെ കൃത്യമായി നിര്‍വചിച്ച രാഷ്ട്രീയചിന്തകനായിരുന്നു. ഇന്ത്യയിലെ മര്‍ദിത പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളുടെ സാമൂഹിക അന്തസിനും സുരക്ഷിതത്വത്തിനും ഉയര്‍ത്തെഴുന്നേല്‍പ്പിനും വേണ്ടി രാജ്യവ്യാപകമായി പ്രയത്‌നിക്കുകയും പുതുതലമുറയ്ക്ക് ആത്മവിശ്വാസം പകര്‍ന്നുനല്‍കുകയും ചെയ്ത നേതാവായിരുന്നു.

Update: 2019-04-02 15:55 GMT

കോഴിക്കോട്: എസ്ഡിപിഐ മുന്‍ ദേശീയ പ്രസിഡന്റും നാഷനല്‍ സെക്രട്ടേറിയറ്റ് അംഗവും പ്രമുഖപണ്ഡിതനും ചിന്തകനും എഴുത്തുകാരനും വാഗ്മിയുമായ എ സഈദിന്റെ വേര്‍പാടില്‍ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ദു:ഖം രേഖപ്പെടുത്തി. ഇന്ത്യന്‍ രാഷ്ട്രീയത്തെ കൃത്യമായി നിര്‍വചിച്ച രാഷ്ട്രീയചിന്തകനായിരുന്നു. ഇന്ത്യയിലെ മര്‍ദിത പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളുടെ സാമൂഹിക അന്തസിനും സുരക്ഷിതത്വത്തിനും ഉയര്‍ത്തെഴുന്നേല്‍പ്പിനും വേണ്ടി രാജ്യവ്യാപകമായി പ്രയത്‌നിക്കുകയും പുതുതലമുറയ്ക്ക് ആത്മവിശ്വാസം പകര്‍ന്നുനല്‍കുകയും ചെയ്ത നേതാവായിരുന്നു.

ലളിതജീവിതത്തിലൂടെ ഒരു പൊതുപ്രവര്‍ത്തകന്റെ മാതൃകാ വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. പശുവിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെയും ദലിതുകളെയും ഹിന്ദുത്വര്‍ വേട്ടയാടിയപ്പോള്‍ നിര്‍ഭയത്വത്തോടെ ഇരകളുടെ കണ്ണീരൊപ്പാന്‍ ഉത്തരേന്ത്യന്‍ തെരുവുകളില്‍ ഓടിനടന്ന മനുഷ്യസ്‌നേഹിയായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് രാജ്യത്തെ ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റങ്ങള്‍ക്കും പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളുടെ വിമോചനപോരാട്ടങ്ങള്‍ക്കും തീരാനഷ്ടമാണെന്നും ഫൈസി കൂട്ടിച്ചേര്‍ത്തു. 

Tags: