100 കുട്ടികളിലധികമുള്ള എല്‍പി, യുപി സ്‌കൂളുകളില്‍ ഹെഡ് ടീച്ചര്‍ നിയമനം: സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടിസ്

യു പി വിഭാഗത്തിലെ സോഷ്യല്‍ സയന്‍സ്, കണക്ക്, മലയാളം, ഇംഗ്ലീഷ്, സംസ്‌കൃതം, കലാ-കായിക അധ്യാപകര്‍ക്ക് സ്റ്റാഫ് ഫിക്‌സേഷന്‍ തസ്തികകള്‍ അനുവദിക്കണമെന്നും ഹരജിയില്‍ അവശ്യപ്പെട്ടിട്ടുണ്ട്. എല്‍പി.വിഭാഗത്തില്‍ 150 ല്‍ കൂടുതല്‍ കുട്ടികളുള്ള സ്ഥാപനങ്ങളിലെ അധ്യാപകരെയും സ്റ്റാഫ് ഫിക് സേഷന്‍ തസ്തികയില്‍ ഉള്‍പ്പെടുത്തണമെന്നും ഹരജിയില്‍ പറയുന്നു

Update: 2019-04-27 10:57 GMT

കൊച്ചി: സംസ്ഥാനത്തെ 100 കുട്ടികളിലധികമുള്ള എല്‍പി, യുപി സ്‌കൂളുകളില്‍ വിവിധ വിഷയങ്ങളില്‍ ഹെഡ് ടീച്ചര്‍ നിയമനം സ്റ്റാഫ് ഫിക് സേഷനില്‍ ഉള്‍പ്പെടുത്തണന്നെ ഹരജിയില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടിസ്. കൈപ്പമംഗലം എഎംയുപി സ്‌കൂള്‍, മച്ചാട് ജനകീയ വിദ്യാലയം, പള്ളിക്കല്‍ എയുപിഎസ് എന്നീ സ്ഥാപനങ്ങളുടെ മാനേജര്‍ പ്രവീണ്‍ വാഴൂര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.

യു പി വിഭാഗത്തിലെ സോഷ്യല്‍ സയന്‍സ്, കണക്ക്, മലയാളം, ഇംഗ്ലീഷ്, സംസ്‌കൃതം, കലാ-കായിക അധ്യാപകര്‍ക്ക് സ്റ്റാഫ് ഫിക്‌സേഷന്‍ തസ്തികകള്‍ അനുവദിക്കണമെന്നും ഹരജിയില്‍ അവശ്യപ്പെട്ടിട്ടുണ്ട്. എല്‍പി.വിഭാഗത്തില്‍ 150 ല്‍ കൂടുതല്‍ കുട്ടികളുള്ള സ്ഥാപനങ്ങളിലെ അധ്യാപകരെയും സ്റ്റാഫ് ഫിക് സേഷന്‍ തസ്തികയില്‍ ഉള്‍പ്പെടുത്തണമെന്നും ഹരജിയില്‍ പറയുന്നു. 

Tags:    

Similar News