വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി; സ്കൂൾ അക്കാദമിക് ഡയറക്ടർ അറസ്റ്റിൽ
ക്ലാസിൽ ആരുമില്ലാത്ത സമയത്ത് നാലാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
തിരുവനന്തപുരം: പത്തുവയസുകാരിയെ ക്ലാസ് മുറിയിൽ വച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ സ്കൂൾ അക്കാദമിക് ഡയറക്ടർ അറസ്റ്റിൽ. നെടുമങ്ങാട് പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളിന്റെ അക്കാദമിക് ഡയറക്ടർ ആനാട് ചന്ദ്രമംഗലം ഷെറിൻ ഭവനിൽ ഡോ.എം ആർ യശോധരനാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. മുമ്പും ഇയാൾക്കെതിരെ സമാനമായ കേസെടുത്തിരുന്നു.
ക്ലാസിൽ ആരുമില്ലാത്ത സമയത്ത് നാലാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. വീട്ടിലെത്തിയ കുട്ടി പീഡനവിവരം മാതാവിനെ അറിയിച്ചതോടെ പിതാവ് വലിയമല പോലിസിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ ഇയാളെ കസ്റ്റഡിയിലെടുത്ത് ഇന്നു രാവിലെ അറസ്റ്റ് രേഖപ്പെടുത്തി.
ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും. 2008-ലും ഇയാള്‍ക്കെതിരെ സമാനമായ കേസ് ഉണ്ടായിരുന്നു. ഇതേ സ്കൂളിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു അന്നത്തെ പരാതി.