മണ്ഡലകാലം: 1386 ഡ്രൈവര്‍ മാരെ കെ എസ് ആര്‍ ടി സിക്ക് പി എസ് സി ലിസ്റ്റില്‍ നിന്ന് താല്‍ക്കാലികമായി നിയമിക്കാമെന്ന് ഹൈക്കോടതി

കെ എസ് ആര്‍ടിസി നല്‍കിയ ഹരജിയിലാണ് ദേവസ്വം ബെഞ്ച് വിധി. 504 ബസുകള്‍ക്കായാണ് പരിചയ സമ്പന്നരായ 1386 ഡ്രൈവര്‍മാരെ ദിവസക്കൂലി അടിസ്ഥാനത്തില്‍ നിയമിക്കുന്നത്. തീര്‍ഥാടകരുടെ സുരക്ഷ പ്രധാനമാണെന്നും പമ്പ- നിലക്കല്‍ സ്ട്രെച്ചില്‍ പരിചയസമ്പത്തുള്ള ഡ്രൈവര്‍മാര്‍ തന്നെ വേണമെന്നും കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടു.പിരിച്ചുവിട്ട എം പാനലുകാരെ നിയമിക്കരുതെന്ന് കോടതി പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Update: 2019-11-19 13:47 GMT

കൊച്ചി : ശബരിമലയില്‍ മണ്ഡലകാലത്ത് പ്രത്യേക സര്‍വീസ് നടത്താന്‍ 1386 ഡ്രൈവര്‍ മാരെ കെഎസ്ആര്‍ടിസിക്ക് പി എസ് സി ലിസ്റ്റില്‍ നിന്ന് താല്‍ക്കാലികമായി നിയമിക്കാമെന്ന് ഹൈക്കോടതി. കെ എസ് ആര്‍ടിസി നല്‍കിയ ഹരജിയിലാണ് ദേവസ്വം ബെഞ്ച് വിധി. 504 ബസുകള്‍ക്കായാണ് പരിചയ സമ്പന്നരായ 1386 ഡ്രൈവര്‍മാരെ ദിവസക്കൂലി അടിസ്ഥാനത്തില്‍ നിയമിക്കുന്നത്.

തീര്‍ഥാടകരുടെ സുരക്ഷ പ്രധാനമാണെന്നും പമ്പ- നിലക്കല്‍ സ്ട്രെച്ചില്‍ പരിചയസമ്പത്തുള്ള ഡ്രൈവര്‍മാര്‍ തന്നെ വേണമെന്നും കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടു.പിരിച്ചുവിട്ട എം പാനലുകാരെ നിയമിക്കരുതെന്ന് കോടതി പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശബരിമലയിലെ റൂട്ടിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പരിചയസമ്പന്നരായ ഡ്രൈവര്‍മാരെ വേണം ശബരിമല റൂട്ടില്‍ നിയമിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. മണ്ഡലകാലത്ത് നവംബര്‍ 16 മുതല്‍ 2020 ജനുവരി 31 വരെ താല്‍ക്കാലികമായി നിയമനം മതിയെന്ന വാദമാണ് കോടതി അംഗീകരിച്ചത്. 

Tags:    

Similar News