ശബരിമല തീര്‍ഥാടനം:ചെറുവാഹനങ്ങള്‍ക്ക് യാതൊരു വിധ തടസവും ഉണ്ടാവരുതെന്ന് ഹൈക്കോടതി

എന്തെങ്കിലും തടസം ഉണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാവുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടുന്നതിന് പോലിസിന്റെ ഭാഗത്ത് നിന്ന് തടസം ശ്രദ്ധയില്‍ പെട്ടതായി അഡ്വക്കറ്റ് കമ്മീഷണര്‍ അറിയിച്ചതാണ് കോടതിയുടെ ഇടപെടലിന് വഴിവെച്ചത്

Update: 2019-11-21 14:22 GMT

കൊച്ചി: ശബരിമല ഭക്തരുടെ ചെറുവാഹനങ്ങള്‍ക്ക് ഒരു വിധത്തിലുള്ള തടസവും ഉണ്ടാവരുതെന്ന് ഹൈക്കോടതി. എന്തെങ്കിലും തടസം ഉണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാവുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടുന്നതിന് പോലിസിന്റെ ഭാഗത്ത് നിന്ന് തടസം ശ്രദ്ധയില്‍ പെട്ടതായി അഡ്വക്കറ്റ് കമ്മീഷണര്‍ അറിയിച്ചതാണ് കോടതിയുടെ ഇടപെടലിന് വഴിവെച്ചത്.

വാഹനങ്ങള്‍ക്ക് തടസം ഒന്നുമില്ലന്ന് സര്‍ക്കാര്‍ അറിയിച്ചത് കോടതി രേഖപ്പെടുത്തി. 15 സീറ്റു വരെയുള്ള വാഹനങ്ങള്‍ പമ്പ വരെ അനുവദിക്കാന്‍ തയ്യാറാണന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചെറുവാഹനങ്ങള്‍ക്ക് കോടതി കഴിഞ ദിവസം അനുമതി നല്‍കുകയായിരുന്നു. പമ്പയില്‍ വാഹനങ്ങള്‍ ആളുകളെ ഇറിക്കിയ ശേഷം തിരിച്ചുപോകുന്നതിനാണ് കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയത്.

Tags:    

Similar News