തൃപ്തി ദേശായിയുടെ മടങ്ങല്‍ വൈകുന്നു;കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ ഓഫിസിനു മുന്നില്‍ വീണ്ടും നാമജപ പ്രതിഷേധം

ശബരിമല കര്‍മ സമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് വീണ്ടും നാമജപ പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്.തൃപ്തി ദേശായി ഇപ്പോഴും കൊച്ചി സിറ്റി പോലിസ് കമ്മീഷണറുടെ ഓഫിസില്‍ തുടരുകയാണ്. ശബരിമല ദര്‍ശനത്തിന് പോലിസ് സംരക്ഷണം നല്‍കില്ലെന്ന് രാവിലെ തന്നെ പോലിസ് ഇവരെ അറിയിച്ചിരുന്നു.

Update: 2019-11-26 13:49 GMT

കൊച്ചി: ശബരിമല ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായിയെയും സംഘത്തെയും പോലിസ് തിരിച്ചയക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ ഓഫിസിനു മുന്നില്‍ ശബരിമല കര്‍മ സമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീണ്ടും നാമജപ പ്രതിഷേധം.ശബരിമല ദര്‍ശനത്തിനായി പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് ഇന്ന് രാവിലെ കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ ഓഫിസിലെത്തിയ തൃപ്തി ദേശായിക്കും ബിന്ദു അമ്മിണിക്കുമെതിരെ ശബരിമല കര്‍മ സമിതി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയും ബിന്ദു അമ്മിണിക്കെതിരെ മുളക് സ്‌പ്രേ പ്രയോഗിക്കുകയും ചെയ്തിരുന്നു.

ഇതേ തുടര്‍ന്ന് പോലിസ് ഇടപെട്ട ബിന്ദുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ്പ്രവേശിപ്പിച്ചു.തൃപ്തി ദേശായി ഇപ്പോഴും കൊച്ചി സിറ്റി പോലിസ് കമ്മീഷണറുടെ ഓഫിസില്‍ തുടരുകയാണ്. ശബരിമല ദര്‍ശനത്തിന് പോലിസ് സംരക്ഷണം നല്‍കില്ലെന്ന് രാവിലെ തന്നെ പോലിസ് ഇവരെ അറിയിച്ചിരുന്നു. ഇതോടെയാണ് രാവിലെ മണിക്കൂറുകളോളം നടത്തിവന്ന പ്രതിഷേധം ശബരിമല കര്‍മ സമിതി പ്രവര്‍ത്തകര്‍ അവസാനിപ്പിച്ചത്.എന്നാല്‍ ശബരി മല ദര്‍ശനം നടത്താതെ താനും സംഘവും മടങ്ങില്ലെന്ന് നിലപാടിനെ തുടര്‍ന്നാണ് രാത്രിയോടെ വീണ്ടും പ്രതിഷേധവുമായി ശബരിമല കര്‍മ സമിതി പ്രവര്‍ത്തകര്‍ എത്തിയത്. ഇതിനിടയില്‍ ബിന്ദു അമ്മിണി തന്നെ അന്യായമായി പോലിസ് തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന് പറഞ്ഞ് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.നിലവില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ബിന്ദു അമ്മിണി ഉള്ളത്. 

Tags:    

Similar News