ശബരിമലക്കായി പ്രത്യേക നിയമനിര്‍മ്മാണം; സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ചെന്നിത്തല

പ്രത്യേക നിയമം വന്നാല്‍ ബോര്‍ഡിന് കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളുടെ ദൈനംദിന കാര്യങ്ങള്‍ ബുദ്ധിമുട്ടിലാകും.

Update: 2019-12-11 07:37 GMT

പത്തനംതിട്ട: ശബരിമലക്കായി പ്രത്യേക നിയമനിര്‍മ്മാണം വേണമെന്ന സുപ്രീം കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രത്യേക നിയമം വന്നാല്‍ ബോര്‍ഡിന് കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളുടെ ദൈനംദിന കാര്യങ്ങള്‍ ബുദ്ധിമുട്ടിലാകും.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ധൃതി പിടിച്ച് തീരുമാനം കൈക്കൊള്ളരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പോലിസ് മെസ് അലവന്‍സ് വെട്ടി കുറച്ച നടപടി ശരിയല്ലെന്നും, അലവന്‍സ് വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

Tags: