അഴിമതിക്കെതിരെ ശക്തമായ ജനവികാരം ഉയരണം : ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്

അഴിമതിയാണ് ഏറ്റവും വലിയ മനുഷ്യാവകാശലംഘനം.ലോകായുക്തയുടെ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും നടപ്പാക്കാന്‍ ഉന്നതാധികാരികള്‍ പ്രതിജ്ഞാബദ്ധരാണെന്നും ജസ്റ്റിസ് സിറിയക് ജോസഫ് ചൂണ്ടിക്കാട്ടി

Update: 2019-06-23 05:20 GMT

കൊച്ചി; അഴിമതിക്കെതിരെ ശക്തമായ ജനവികാരം ഉയരണമെന്നു ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. അഴിമതി വിരുദ്ധ പോരാട്ടത്തില്‍ ലോകായുക്ത നിയമത്തിന്റെ സാധ്യതകളും പരിമിതികളും എന്ന വിഷയത്തില്‍ ചാവറ കള്‍ച്ചറല്‍ സെന്റര്‍,ആര്‍ ടി ഐ കേരള ഫെഡറേഷന്‍,പ്രവാസി ലീഗല്‍ സെല്‍,എസിപിഎം,കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അഴിമതിയാണ് ഏറ്റവും വലിയ മനുഷ്യാവകാശലംഘനം, ലോകായുക്ത കടലാസുപുലിയാണെന്ന ആക്ഷേപം ശരിയല്ല ചിലകാര്യങ്ങളില്‍ ഏറെ ഫലപ്രദവും ശക്തവുമായി ലോകായുക്ത നിയമം ഉപയോഗിക്കാന്‍ കഴിയും.ലോകായുക്തയുടെ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും നടപ്പാക്കാന്‍ ഉന്നതാധികാരികള്‍ പ്രതിജ്ഞാബദ്ധരാണെന്നും ജസ്റ്റിസ് സിറിയക് ജോസഫ് ചൂണ്ടിക്കാട്ടി.ലോക്പാലിനെക്കാള്‍ ശക്തവും ഫലപ്രദവുമാണ് കേരള ലോകായുക്തയെന്ന്ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യൂസ് പി ജോസഫ് പറഞ്ഞു. ഭൂമി സംബന്ധമായ കാര്യങ്ങളില്‍ ലോകായുക്തയുടെ ഇടപെടല്‍ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.പ്രഫ. കെ വി തോമസ് അധ്യക്ഷത വഹിച്ചു.ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണഞ്ചിറ സിഎംഐ. , ആര്‍ടിഐ കേരളം ഫെഡറേഷന്‍ പ്രസിഡന്റ് ഡി ബി ബിനു , പ്രവാസിലീഗല്‍ സെല്‍ നാഷണല്‍ പ്രസിഡന്റ് ജോസ് എബ്രഹാം ,ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് ചെയര്‍മാന്‍ എം ആര്‍ രാജേന്ദ്രന്‍ നായര്‍ എ ജയകുമാര്‍ , ജോളി പവേലില്‍ ,കെ ഇല്യാസ് സംസാരിച്ചു.

Tags:    

Similar News