വിവരാവകാശ മറുപടി നല്‍കിയില്ല: കുസാറ്റ് അധികൃതര്‍ ഹരജിക്കാരന് 5000 രൂപാ നഷ്ടപരിഹാരം നല്‍കാന്‍ വിധി

Update: 2022-08-12 11:22 GMT

കൊച്ചി: വിവരാവകാശ മറുപടി നല്‍കാതിരുന്നതിന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് & ടെക്‌നോളജി (കുസാറ്റ്) അധികൃതര്‍ ഹരിക്കാരന് 5000 രൂപാ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ വിധിച്ചു. കുസാറ്റ് മുന്‍ അധ്യാപകന്‍ ഡോ.കെ. റോബിക്കാണ് നഷ്ടപരിഹാരം നല്‍കണമെന്ന് വിവരാവകാര കമ്മീഷണര്‍ കെ.വി. സുധാകരന്‍ ഉത്തരവ് പുറപ്പെട്ടവിച്ചത്.

കുസാറ്റിലെ സന്ദര്‍ശക രജിസ്റ്ററിന്റെ നിശ്ചിത ദിവസങ്ങളിലെ പകര്‍പ്പ് ആവശ്യപ്പെട്ട്, അപേക്ഷകന് ആവശ്യമുള്ള രണ്ട് ദിവസത്തെ രേഖകള്‍ മാത്രം കാണുന്നില്ലെന്നാണ് വിവരാവകാശ ഓഫിസറും ഒന്നാം അപ്പീലധികാരിയായ രജിസ്ട്രാറും മറുപടി നല്‍കിയത്. നാക്(NAAC) സംഘത്തിന്റെ പരിശോധനയ്ക്കിടയില്‍ ഈ രജിസ്റ്റര്‍ നഷ്ടപ്പെട്ടു എന്ന വിചിത്ര ന്യായമാണ് സര്‍വകലാശാല അധികൃതര്‍ പറഞ്ഞത്. ഇത് യുക്തിസഹമല്ലെന്നും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും വിലയിരുത്തിയാണ് കമ്മീഷന്‍ വിവരാവകാശ നിയമം19(8) ബി ചട്ടമനുസരിച്ച് ഉത്തരവ് കൈപ്പറ്റി ഒരു മാസത്തിനുള്ളില്‍ നഷ്ടപരിഹാരത്തുക നല്‍കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചത്.

Tags:    

Similar News