വിയോജിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടനാ അവകാശം: കാംപസ് ഫ്രണ്ട്

പ്രതിഷേധിക്കുന്നവരെ മുഴുവന്‍ അടിച്ചമര്‍ത്താനും തുറങ്കിലടയ്ക്കാനുമാണ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് സഞ്ജീവ് ഭട്ട്.

Update: 2019-06-24 16:39 GMT
കോഴിക്കോട്: അനീതിയോട് വിയോജിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്ന അവകാശമാണെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സി പി അജ്മല്‍ പറഞ്ഞു. കാംപസ് ഫ്രണ്ട് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സഞ്ജീവ് ഭട്ട് ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നതാണ്. എന്നാല്‍ പ്രതിഷേധിക്കുന്നവരെ മുഴുവന്‍ അടിച്ചമര്‍ത്താനും തുറങ്കിലടയ്ക്കാനുമാണ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് സഞ്ജീവ് ഭട്ട്. കൊലപാതകികളും അക്രമകാരികളും സ്വാതന്ത്ര്യത്തോടു കൂടി വിരാജിക്കുമ്പോള്‍ നീതിക്കുവേണ്ടി ശബ്ദിക്കുന്നവരെ ഇല്ലായ്മ ചെയ്യാനാണ് ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കുന്നത്. ഇതിനെതിരേ പ്രതികരിക്കേണ്ടത് ഓരോ പൗരന്റെയും ബാധ്യതയാണെന്നും അജ്മല്‍ പറഞ്ഞു. പരിപാടിയില്‍ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് താരിഖ് ജബിന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഖജാഞ്ചി റിംഷാദ്, കമ്മിറ്റിയംഗങ്ങളായ ജാസിര്‍, ദില്‍ഷത്ത് ജബിന്‍ നേതൃത്വം നല്‍കി.
Tags:    

Similar News